Latest News

ഡല്‍ഹിയില്‍ കൊവിഡ് കുതിച്ചുയരുന്നു;സിബിഎസ് സി പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യം

10, 12 ക്ലാസുകളിലെ രണ്ടാം ടേം സിബിഎസ്ഇ, സിഐഎസ്‌സിഇ പരീക്ഷകള്‍ റദ്ദ് ചെയ്യണമെന്നാണ് ആവശ്യം

ഡല്‍ഹിയില്‍ കൊവിഡ് കുതിച്ചുയരുന്നു;സിബിഎസ് സി പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യം
X

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം അഞ്ഞൂറ് കടന്നു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.72 ശതമാനമായി ഉയര്‍ന്നു.കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്ത്.10, 12 ക്ലാസുകളിലെ രണ്ടാം ടേം സിബിഎസ്ഇ, സിഐഎസ്‌സിഇ പരീക്ഷകള്‍ റദ്ദ് ചെയ്യണമെന്നാണ് ആവശ്യം.ട്വിറ്ററുള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ ഈ ആവശ്യമുന്നയിച്ചത്.

2020ല്‍ രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനുശേഷം രണ്ട് വര്‍ഷവും പരീക്ഷാനടപടിക്രമങ്ങളില്‍ അധികൃതര്‍ മാറ്റംവരുത്തിയിരുന്നു.നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ പശ്ചാത്തലത്തില്‍ 2021-22 അധ്യയനവര്‍ഷം മുതല്‍ സിബിഎസ്ഇ, സിഐഎസ്‌സിഇ എന്നിവയുടെ 10,12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ രണ്ടുടേമുകളിലായി നടത്താന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ആദ്യ ടേം പരീക്ഷ കഴിഞ്ഞ നവംബറില്‍ നടത്തി. രണ്ടാം ടേം പരീക്ഷ ഈ മാസം നടക്കാനിരിക്കെയാണ് പരീക്ഷ റദ്ദാക്കി ബദല്‍ മാര്‍ഗത്തിലൂടെ മൂല്യനിര്‍ണയം നടത്തണമെന്ന ആവശ്യമുയരുന്നത്.സിബിഎസ്ഇ ടേം 2 പരീക്ഷ ഏപ്രില്‍ 26 മുതലും,ഐസിഎസ്ഇ, ഐഎസ്‌സി സെമസ്റ്റര്‍ 2 പരീക്ഷകള്‍ ഏപ്രില്‍ 25നുമാണ് ആരംഭിക്കുക.

Next Story

RELATED STORIES

Share it