Latest News

കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 135,166 പേര്‍ക്ക് കൊവിഡ്; 1,135 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 135,166 പേര്‍ക്ക് കൊവിഡ്; 1,135 മരണം
X

വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരുലക്ഷത്തില്‍പരം കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. 135,166 പേര്‍ക്കാണ് പുതിയതായി കൊവിഡ് ബാധിച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതോടെ ആകെ രോഗികളുടെ എണ്ണം 13,417,506 ആയി ഉയര്‍ന്നു. 270,733 പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,135 പേര്‍ വൈറസ് ബാധിച്ച് മരണത്തിനു കീഴടങ്ങിയതായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.നിലവില്‍ 7,906,316 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് മുക്തി നേടിയത്. 5,240,459 പേര്‍ നിലവില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ടെക്‌സസ്, കലിഫോര്‍ണിയ, ഫ്‌ളോറിഡ, ഇല്ലിനോയിസ്, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ഒഹിയോ, വിസ്‌കോസിന്‍, മിഷിഗണ്‍, ടെന്നിസി എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ള പത്ത് സംസ്ഥാനങ്ങള്‍.




Next Story

RELATED STORIES

Share it