Latest News

കൊവിഡ്: ലോക്ക് ഡൗണ്‍ കാലത്ത് 54 ശതമാനം ഇന്ത്യക്കാരും കൂടുതല്‍ ഉറങ്ങിയെന്ന് പഠനം

കൊവിഡ്: ലോക്ക് ഡൗണ്‍ കാലത്ത് 54 ശതമാനം ഇന്ത്യക്കാരും കൂടുതല്‍ ഉറങ്ങിയെന്ന് പഠനം
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലം പ്രായപൂര്‍ത്തിയായ ഇന്ത്യക്കാരെ കൂടുതല്‍ ഉറക്കക്കാരാക്കിയെന്ന് സര്‍വേ. ലോക ഉറക്ക ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട പഠനത്തിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗ്ലോബല്‍ സ്ലീപ്പ് സര്‍വേ 2021 എന്ന പേരില്‍ റോയല്‍ ഫിലിപ്‌സ് ആണ സര്‍വേ നടത്തിയത്. ലോക്ക് ഡൗണിനുശേഷം ഇന്ത്യക്കാര്‍ വിവിധ തരത്തിലുള്ള വെല്ലുവിളികളാണ് നേരിട്ടത്. 37ശതമാം പേര്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു. 27 ശതമാനം പേര്‍ക്ക് നല്ല ഉറക്കം കിട്ടിയെങ്കിലും 39 ശതമാനം പേര്‍ ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നു.

67 ശതമാനം ഇന്ത്യക്കാരും ഉറക്കത്തിന്റെ കാര്യത്തില്‍ ഇക്കാലത്ത് തൃപ്തരായിരുന്നെങ്കില്‍ 25 ശതമാനം പേര്‍ അതൃപ്തി രേഖപ്പെടുത്തി.

തങ്ങളുടെ ഉറക്കസമയം വര്‍ധിച്ചതായി പ്രായപൂര്‍ത്തിയായ 54 ശതമാനം ഇന്ത്യക്കാരും കരുതുന്നു.

18-34 വയസ്സിനിടയിലുള്ളവരുടെ ഉറക്കം വലിയ തോതില്‍ വര്‍ധിച്ചു. 50-64 വയസ്സിനിടയിലുളള 41 ശതമാനം പേരുടെയും ഉറക്കം നീണ്ടപ്പോള്‍ 65 വയസ്സിനുമുകളില്‍ അത് 35 ശതമാനമായിരുന്നു.

80 ശതമാനം പേര്‍ക്കും പകല്‍ സമയത്ത് മയക്കം അനുഭവപ്പെട്ടു. ഉറക്കം അവരുടെ ബന്ധങ്ങളെയും ബാധിച്ചു.

Next Story

RELATED STORIES

Share it