Latest News

രാജ്യത്ത് 41,649 പേര്‍ക്ക് കൊവിഡ്, 593 മരണം

രാജ്യത്ത് 41,649 പേര്‍ക്ക് കൊവിഡ്, 593 മരണം
X

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 41,649 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേസമയത്തിനുള്ളില്‍ 37,291 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,16,13,993 ആയിട്ടുണ്ട്. 4,08,920 പേര്‍ വിവിധ ആരോഗ്യകേന്ദ്രങ്ങളിലും വീടുകളിലുമായി ചികില്‍സയില്‍ കഴിയുന്നു.

ഇതുവരെ രോഗമുക്തരായത് 3,07,81,263 പേരാണ്. രോഗമുക്തി നിരക്ക് 97.37 ശതമാനം.

രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 4,23,810 പേര്‍ മരിച്ചു. പ്രതിദിന രോഗബാധാ നിരക്ക് 2.34 ശതമാനം.

ഇതുവരെ വിവിധ ലാബുകളിലായി 46.64 കോടി പരിശോധനകളാണ് നടന്നത്. 46.15 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ജനുവരി 16നാണ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്.

Next Story

RELATED STORIES

Share it