Latest News

'പഴയ വൈറസല്ല, പുതിയ വൈറസ്': ജൂലൈ മാസത്തിനു ശേഷം കൊവിഡ് 19 വൈറസിന് പരിണാമം സംഭവിച്ചതായി ഡോ. യോഗേഷ് ഷൗച്ചെ

പഴയ വൈറസല്ല, പുതിയ വൈറസ്: ജൂലൈ മാസത്തിനു ശേഷം കൊവിഡ് 19 വൈറസിന് പരിണാമം സംഭവിച്ചതായി ഡോ. യോഗേഷ് ഷൗച്ചെ
X

ന്യൂഡല്‍ഹി: ജൂലൈ മാസത്തിനുശേഷം രാജ്യത്തെ കൊവിഡ് 19 വൈറസിന് പരിണാമം സംഭവിച്ചതായി പ്രമുഖ ഇന്ത്യന്‍ മൈക്രോബയോളജിസ്റ്റായ ഡോ. യോഗേഷ് ഷൗച്ചെ. കഴിഞ്ഞ ദിവസം നടന്ന അന്തര്‍ദേശീയ വെബിനാറിലാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സെല്‍ സയന്‍സസിലെ എമിററ്റസ് ശാസ്ത്രജ്ഞനായ ഡോ. യോഗേഷ് ഷൗച്ചെ ഗൗരവമായ ഈ നിരീക്ഷണം മുന്നോട്ടുവച്ചത്.

ഡോ. ഷൗച്ചെ പറയുന്നതനുസരിച്ച് ജൂണ്‍, ജൂലൈ മാസങ്ങളില്‍ രാജ്യത്ത് നാല് തരം വൈറസുകള്‍ കണ്ടിരുന്നു. എന്നാല്‍ പുതിയ കൊവിഡ് രോഗികളില്‍ കാണുന്ന 20ബി വൈറസ് ഇതില്‍ നിന്ന് വ്യത്യസ്തമാണ്.

നാഷണല്‍ സെന്റര്‍ ഫോര്‍ സെല്‍ സയന്‍സസിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവല്‍ 2020ല്‍ സംസാരിക്കുകയായിരുന്നു ഡോ. ഷൗച്ചെ.

''ഞങ്ങളുടെ പഠനമനുസരിച്ച് ജൂണ്‍, ജൂലൈ മാസങ്ങളില്‍ നാസിക്, പൂനെ, സതാര ജില്ലകളില്‍ നാല് വ്യത്യസ്ത തരം വൈറസ് ടൈപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ 20 ബി മാത്രമാണ് കാണുന്നത്. ലോക്ക് ഡൗണ്‍ പിന്‍വലിച്ചശേഷം 20 ബി മാത്രമേ കണ്ടെത്തിയിട്ടുള്ളൂ'' അദ്ദേഹം പറഞ്ഞു.

കൊവിഡ് -19 ന്റെ രണ്ടാമത്തെ തരംഗം പല രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ടെന്നും പകര്‍ച്ചവ്യാധികള്‍ക്ക് ഒന്നിലധികം തരംഗങ്ങളുണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. 'കൊവിഡ് -19 ന്റെ കാര്യവും വ്യത്യസ്തമല്ല. രണ്ടാമത്തെ തരംഗത്തില്‍ കൊവിഡ് -19 എത്ര മാരകമാവുമെന്ന് നാം ഇനിയും മനസ്സിലാക്കേണ്ടതുണ്ട്. എന്നിരുന്നാലും, കൊവിഡ് ചികിത്സാ രീതിയെക്കുറിച്ച് നമുക്കിപ്പോള്‍ അറിയാം' വൈറസിന്റെ ആക്രമണരീതിയും മാറിയേക്കാം.

'വൈറസില്‍ മാറ്റങ്ങള്‍ കാണുന്നുണ്ട്. വ്യത്യസ്ത കാലാവസ്ഥകളില്‍ 20ബി വൈറസ് വ്യത്യസ്തമായി പ്രതികരിച്ചേക്കാം. ലോകത്ത് കൊവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുകയാണെന്ന് നമുക്ക് കാണാം. ഇറ്റലി, ജര്‍മ്മനി, റഷ്യ എന്നീ രാജ്യങ്ങള്‍ രണ്ടാം തരംഗത്തിലൂടെ കടന്നുപോകുകയാണ്. എന്നാല്‍ ഇപ്പോള്‍ എണ്ണം കുറഞ്ഞുകാണുന്നു''- അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it