Latest News

കൊവിഡ് 19: പത്തനംതിട്ട ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കൊവിഡ് 19: പത്തനംതിട്ട ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
X

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മെയ് 17 ന് അബൂദബിയില്‍ നിന്നെത്തിയ 25 വയസ്സുകാരനായ വെസ്റ്റ് ഓതറ സ്വദേശിയാണ് ഒന്ന്. മെയ് 15 ന് മഹാരാഷ്ട്രയില്‍ നിന്നുവന്ന 50 വയസ്സുകാരനായ കുളനട സ്വദേശിയാണ് രണ്ടാമത്തേത്. നിലവില്‍ ജില്ലയില്‍ 10 പേര്‍ രോഗികളായിട്ടുണ്ട്.

പ്രോഗ്രാം ഓഫിസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 13 പേരും കോഴഞ്ചേരിയി ജില്ലാ ആശുപത്രിയില്‍ ഏഴു പേരും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ആറു പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഒന്‍പതു പേര്‍ ഐസൊലേഷനില്‍ ഉണ്ട്.

ജില്ലയില്‍ ആകെ 35 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനിലാണ്. ഇന്ന് പുതിയതായി ഏഴു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ അഞ്ച് പേര്‍ സമ്പര്‍ക്കം സംശയിച്ച് നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2809 പേരും വിദേശത്തു നിന്ന് തിരിച്ചെത്തിയ 424 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്ന് തിരിച്ചെത്തിയ 65 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 278 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

ആകെ 3238 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 93 കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ ആകെ 871 പേരെ താമസിപ്പിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 238 സാമ്പിളുകള്‍ നെഗറ്റീവായി റിപോര്‍ട്ട് ചെയ്തു. അയച്ച സാംപിളുകളില്‍ 26 എണ്ണം പൊസിറ്റീവായും 6126 എണ്ണം നെഗറ്റീവായും റിപോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 287 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ അതിരുകളില്‍ അഞ്ചു സ്ഥലങ്ങളിലായി 36 ടീമുകള്‍ 7187 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പത്തനംതിട്ട ജില്ലക്കാരായ മൂന്നു പേരെ കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ആകെ 6937 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.

ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് ആറു കോളുകള്‍ ലഭിച്ചു. അഞ്ചു കോളുകള്‍ കണ്‍ട്രോള്‍ റൂമുമായും ഒരു കോള്‍ മെഡിക്കല്‍/നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായും ബന്ധപ്പെട്ടവ ആയിരുന്നു.

ക്വാറന്റീനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി 252 കോളുകള്‍ നടത്തുകയും, 43 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

ഒരു സെഷനിലായി പരിശീലന പരിപാടികള്‍ നടന്നു. ഏഴ് നഴ്‌സുമാരും, രണ്ടു മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ ഒന്‍പതു പേര്‍ക്ക് കൊവിഡ് അവയര്‍നസ് പരിശീലനം നല്‍കി. എഡിഎമ്മിന്റെ അധ്യക്ഷതയില്‍ ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

Next Story

RELATED STORIES

Share it