Latest News

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ പോലിസ് അഞ്ചു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

ഇതോടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 29 ആയി. നിരീക്ഷണത്തിലിരിക്കെ, പൊതു സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കെതിരേയാണ് കേസുകള്‍.

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ പോലിസ് അഞ്ചു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു
X

മലപ്പുറം: കോവിഡ് 19 ആശങ്കയേറ്റുമ്പോള്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ അഞ്ചു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീം അറിയിച്ചു. ഇതോടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 29 ആയി. നിരീക്ഷണത്തിലിരിക്കെ, പൊതു സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കെതിരേയാണ് കേസുകള്‍.

നിര്‍ബന്ധിത നിരീക്ഷണ നിര്‍ദേശം ലംഘിച്ച സ്വകാര്യ ടാക്‌സ് പ്രാക്ടീഷണറെ പെരിന്തല്‍മണ്ണ പോലിസ് അറസ്റ്റു ചെയ്ത് ആശുപത്രിയില്‍ ഐസൊലേഷനിലാക്കി. ഇയാളുടെ ഭാര്യയേയും സ്ഥാപനത്തിലെ ജീവനക്കാരിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാതെ പെരിന്തല്‍മണ്ണയിലെ സ്ഥാപനത്തില്‍ ജോലിക്കെത്തിയത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി.

നിര്‍ബന്ധിത നിരീക്ഷണം ലംഘിച്ച രണ്ടു പേര്‍ക്കെതിരേ കുറ്റിപ്പുറം പോലിസ് കേസെടുത്തു. ആരോഗ്യ ജാഗ്രതാ നിര്‍ദേശം പാലിക്കാന്‍ ആവശ്യപ്പെട്ട ആശ വര്‍ക്കറെ ആക്രമിച്ച കേസില്‍ പാണ്ടിക്കാട് പോലിസും മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വര്‍ഗീയമായി ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് തിരൂര്‍ പോലിസും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Next Story

RELATED STORIES

Share it