Latest News

കൊവിഡ് 19: 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7964; ആകെ രോഗബാധിതര്‍ 1,73,763

കൊവിഡ് 19: 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത്  രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7964; ആകെ രോഗബാധിതര്‍ 1,73,763
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 7,964 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,73,763 ആയെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ രാജ്യത്ത് 265 പേര്‍ മരിച്ചിട്ടുണ്ട്. ആകെ മരണസംഖ്യ 4,971.

നിലവില്‍ ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി 86,422 പേരാണ് ചികില്‍സയിലുള്ളത്. 82,370 പേര്‍ രോഗം ഭേദമായി ആശുപത്രി വിടുകയോ രാജ്യം വിടുകയോ ചെയ്തു.

രാജ്യത്ത് ഇപ്പോഴും ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ് 62,228 പേര്‍. തൊട്ടുതാഴെ തമിഴ്‌നാട് 20,246 പേര്‍. ഡല്‍ഹിയില്‍ നിലവില്‍ 17,386 രോഗികളുണ്ട്. ഗുജറാത്തില്‍ 15,934 രോഗികളുമുണ്ട്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ 4ാം ഘട്ടം ഞായറാഴ്ച അവസാനിക്കും. പുതിയ നിര്‍ദേശങ്ങള്‍ പിന്നീട് പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Next Story

RELATED STORIES

Share it