- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: സര്‍വീസ്, കുടുംബ പെന്‍ഷന്‍കാരുടെ മസ്റ്ററിങ് കാലാവധി നീട്ടി

തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍വീസ് പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും മസ്റ്ററിംഗ് നടത്തുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. സംസ്ഥാന ധനകാര്യ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ ഉത്തരവനുസരിച്ച് പെന്‍ഷണര്‍ എന്നാണോ മസ്റ്ററിംഗ് ചെയ്യുന്നത്, ആ തിയ്യതി മുതല്‍ ഒരു വര്‍ഷത്തേക്ക് മസ്റ്ററിംഗ് വാലിഡിറ്റി നീട്ടി നല്‍കും. പെന്‍ഷണര്‍ക്ക് മസ്റ്ററിംഗ് കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് സൗകര്യപ്രദമായ സമയത്ത് അടുത്ത മസ്റ്ററിംഗ് നടത്താന്‍ അനുവദിക്കും. ആ തിയ്യതി മുതല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് വീണ്ടും മസ്റ്ററിംഗിന് വാലിഡിറ്റി ഉണ്ടാവും.
പോസ്റ്റിന്‍ഫോ('Postinfo' ) ആപ്പ് സംവിധാനം വഴി പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് മസ്റ്ററിംഗിനായി പരിഗണിക്കും. പെന്‍ഷണറുടെ വസതിയില്‍ വന്ന് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന പദ്ധതിയാണ് ഇത്.
കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍വീസ് പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും മസ്റ്ററിംഗ് നടത്തുന്നതിനുള്ള സാവകാശം ഉപയോഗപ്പെടുത്തി ഡിസംബര്‍ 31നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ക്ക് 2022 ഫെബ്രുവരി ഒന്നു മുതല്‍ സര്‍വീസ് പെന്‍ഷനും കുടുംബപെന്‍ഷനും അനുവദിക്കില്ലെന്നും ധനകാര്യ വകുപ്പ് അറിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















