കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 302 പേര്‍ക്ക് വൈറസ്ബാധ, 454 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച (2021 നവംബര്‍ ഒന്ന്) 7.08 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കോടെ 302 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 454 പേരാണ് രോഗമുക്തരായത്. ജില്ലയില്‍ ഇതുവരെ 42,79,002 ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിനാണ് നല്‍കിയത്. ഇതില്‍ 29,02,980 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 13,76,022 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകളുമാണ് നല്‍കിയിരിക്കുന്നത്.
കൊവിഡ് രോഗലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. രോഗലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
RELATED STORIES
കൊല്ലത്ത് ഹൗസ്ബോട്ടിനു തീപ്പിടിച്ചു; വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
30 Jan 2023 3:01 PM GMTതൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടനം
30 Jan 2023 2:48 PM GMTമോട്ടിവേഷണല്‍ കൗണ്‍സിലിങ് പ്രോഗ്രാം നടത്തി
30 Jan 2023 1:59 PM GMTബൈക്ക് റേസിങ് നിയന്ത്രിക്കാറുണ്ടോ ?; പോലിസിനോട് മനുഷ്യാവകാശ കമ്മീഷന്
30 Jan 2023 1:17 PM GMTകക്കൂസ് മാലിന്യനിര്‍മാര്‍ജന പ്ലാന്റ്: അഹങ്കാരിയായ മേയര്‍ ബീനാ ഫിലിപ്പ് ...
30 Jan 2023 11:08 AM GMTനിര്‍മാണമേഖലയിലെ പ്രതിസന്ധി: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം-...
30 Jan 2023 10:16 AM GMT