Latest News

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 920 പേര്‍ക്ക് കൊവിഡ്; 1,023 പേര്‍ക്ക് രോഗമുക്തി

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 920 പേര്‍ക്ക് കൊവിഡ്; 1,023 പേര്‍ക്ക് രോഗമുക്തി
X

മലപ്പുറം: ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 05) 1,023 പേര്‍ കൊവിഡ് രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് മുക്തരായവരുടെ എണ്ണം 68,496 ആയി. അതേസമയം മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 920 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 880 പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ. 31 പേര്‍ക്ക് ഉറവിടമറിയാതെയും രോഗം ബാധിച്ചു. രോഗബാധിതരില്‍ നാല് പേര്‍ വിദേശത്ത് നിന്നെത്തിയവരും മറ്റ് രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

87,633 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 7,578 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 557 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 327 പേരും 277 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ജില്ലയില്‍ ഇതുവരെ 369 പേരാണ് കൊവിഡ് ബാധിതരായി മരണപ്പെട്ടത്.


ജില്ലയിലെ രോഗബാധിതര്‍

എ.ആര്‍ നഗര്‍ - 04

ആലങ്കോട് - 14

ആലിപ്പറമ്പ് - 04

അമരമ്പലം - 04

ആനക്കയം - 15

അങ്ങാടിപ്പുറം - 24

അരീക്കോട് - 18

ആതവനാട് - 01

ചാലിയാര്‍ - 03

ചീക്കോട് - 10

ചെറിയമുണ്ടം - 01

ചെറുകാവ് - 03

ചോക്കാട് - 01

ചുങ്കത്തറ - 02

എടക്കര - 06

എടപ്പറ്റ - 01

എടപ്പാള്‍ - 11

എടരിക്കോട് - 01

എടവണ്ണ - 15

എടയൂര്‍ - 05

ഏലംകുളം - 02

ഇരിമ്പിളിയം - 05

കാലടി - 11

കാളികാവ് - 04

കല്‍പകഞ്ചേരി - 03

കണ്ണമംഗലം - 04

കരുളായി - 07

കരുവാരക്കുണ്ട് - 07

കാവനൂര്‍ - 07

കീഴാറ്റൂര്‍ - 23

കീഴുപറമ്പ - 13

കോഡൂര്‍ - 06

കൊണ്ടോട്ടി - 09

കൂട്ടിലങ്ങാടി - 15

കോട്ടക്കല്‍ - 10

കുറുവ - 11

കുറ്റിപ്പുറം - 06

കുഴിമണ്ണ - 01

മക്കരപ്പറമ്പ - 13

മലപ്പുറം - 21

മമ്പാട് - 07

മംഗലം - 11

മഞ്ചേരി - 34

മങ്കട - 08

മാറാക്കര - 73

മാറഞ്ചേരി - 20

മേലാറ്റൂര്‍ - 03

മൂന്നിയൂര്‍ - 03

മൂര്‍ക്കനാട് - 21

മൂത്തേടം - 01

മൊറയൂര്‍ - 04

മുതുവല്ലൂര്‍ - 01

നന്നമ്പ്ര - 16

നന്നംമുക്ക് - 02

നിലമ്പൂര്‍ - 14

നിറമരുതൂര്‍ - 01

ഊരകം - 01

ഒതുക്കുങ്ങല്‍ - 03

ഒഴൂര്‍ - 01

പള്ളിക്കല്‍ - 11

പാണ്ടിക്കാട് - 11

പരപ്പനങ്ങാടി - 21

പറപ്പൂര്‍ - 05

പെരിന്തല്‍മണ്ണ - 08

പെരുമണ്ണ ക്ലാരി - 01

പെരുമ്പടപ്പ് - 06

പെരുവല്ലൂര്‍ - 06

പൊന്മള - 03

പൊന്മുണ്ടം - 06

പൊന്നാനി - 12

പൂക്കോട്ടൂര്‍ - 04

പോരൂര്‍ - 05

പുലാമന്തോള്‍ - 06

പുളിക്കല്‍ - 08

പുല്‍പ്പറ്റ - 02

പുറത്തൂര്‍ - 06

പുഴക്കാട്ടിരി - 05

താനാളൂര്‍ - 01

താനൂര്‍ - 06

തലക്കാട് - 06

തവനൂര്‍ - 03

താഴേക്കോട് - 12

തേഞ്ഞിപ്പലം - 15

തെന്നല - 02

തിരുനാവായ - 04

തിരുവാലി - 05

തൃക്കലങ്ങോട് - 19

തൃപ്രങ്ങോട് - 19

തുവ്വൂര്‍ - 02

തിരൂര്‍ - 14

തിരൂരങ്ങാടി - 07

ഊര്‍ങ്ങാട്ടിരി - 08

വളാഞ്ചേരി - 08

വളവന്നൂര്‍ - 06

വള്ളിക്കുന്ന് - 19

വട്ടംകുളം - 09

വാഴക്കാട് - 21

വാഴയൂര്‍ - 14

വഴിക്കടവ് - 07

വെളിയങ്കോട് - 04

വേങ്ങര - 06

വെട്ടത്തൂര്‍ - 09

വെട്ടം - 08

വണ്ടൂര്‍ - 09

മറ്റ് ജില്ലക്കാര്‍

പാലക്കാട് - 01

തൃശൂര്‍ - 01

Next Story

RELATED STORIES

Share it