Latest News

പാലക്കാട് ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 111 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 111 പേര്‍ക്ക് രോഗമുക്തി
X

പാലക്കാട്: പാലക്കാട് ജില്ലയില്‍ 83 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 61 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 9 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 10 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 3 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 111 പേര്‍ക്ക് രോഗമുക്തിയുള്ളതായും അധികൃതര്‍ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 410 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം മലപ്പുറം, ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലകളിലും മൂന്നു പേര്‍ വീതം എറണാകുളം, കോഴിക്കോട് ജില്ലകളിലും ഒരാള്‍ കോട്ടയം ജില്ലയിലും ചികില്‍സയില്‍ ഉണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

സൗദി 4: എരിമയൂര്‍ സ്വദേശി(30 പുരുഷന്‍), വണ്ടാഴി സ്വദേശികള്‍ (40,40 പുരുഷന്മാര്‍), നെല്ലായ സ്വദേശി (57 പുരുഷന്‍)

തമിഴ്‌നാട് 4: തരൂര്‍ സ്വദേശി (30 പുരുഷന്‍), പെരുവമ്പ് സ്വദേശി (38 പുരുഷന്‍), കുത്തന്നൂര്‍ സ്വദേശി (31 പുരുഷന്‍), കൊടുവായൂര്‍ സ്വദേശി (42 പുരുഷന്‍)

കര്‍ണാടക 4: കല്ലേപ്പുള്ളി സ്വദേശി (23 പുരുഷന്‍), ഓങ്ങല്ലൂര്‍ സ്വദേശി (,20 പുരുഷന്മാര്‍), ചളവറ സ്വദേശികളായ രണ്ടുപേര്‍(41,42 പുരുഷന്മാര്‍)

യുഎഇ 3: കൊപ്പം സ്വദേശി (34 പുരുഷന്‍), തിരുവേഗപ്പുറ സ്വദേശി (23 പുരുഷന്‍), പട്ടാമ്പി സ്വദേശി (40 പുരുഷന്‍)

ഖത്തര്‍ 2: മേലെപട്ടാമ്പി സ്വദേശി (28 പുരുഷന്‍), ഓങ്ങല്ലൂര്‍ സ്വദേശി (32 പുരുഷന്‍)

ജമ്മു കാശ്മീര്‍ 1: വിളയോടി സ്വദേശി (34 പുരുഷന്‍)

കുവൈത്ത് 1: കൊപ്പം (35 പുരുഷന്‍)

ഉറവിടം വ്യക്തമല്ലാത്ത രോഗബാധ 3: എലപ്പുള്ളി സ്വദേശി (34 പുരുഷന്‍), കോയമ്പത്തൂര്‍ സ്വദേശി (41 പുരുഷന്‍), പട്ടാമ്പി സ്വദേശി (61 സ്ത്രീ)

സമ്പര്‍ക്കം 61: കാരാകുറുശ്ശി സ്വദേശി (32 പുരുഷന്‍).ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച ഒരു കാരാകുറുശ്ശി സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പെരുവമ്പ് സ്വദേശികളായ അഞ്ച് പേര്‍(20,26 പുരുഷന്മാര്‍, 6,9 ആണ്‍കുട്ടികള്‍, 51 സ്ത്രീ). പെരുവമ്പില്‍ രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുണ്ടൂര്‍ സ്വദേശികള്‍ 4പേര്‍ (29 സ്ത്രീ, 6 ആണ്‍കുട്ടി,8 പെണ്‍കുട്ടി, 27 പുരുഷന്‍). ഇവര്‍ ജൂലൈ 26 രോഗം സ്ഥിരീകരിച്ച കരിമ്പ സ്വദേശിയായ ടാക്‌സി െ്രെഡവറുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ചന്ദ്രനഗര്‍ സ്വദേശി (10 ആണ്‍കുട്ടി) ചന്ദ്രനഗര്‍ രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍: പട്ടാമ്പി സ്വദേശികളായ 13 പേര്‍. ഇതില്‍ എട്ടുവയസ്സുകാരിയും 16,12വയസ്സുള്ള ആണ്‍ കുട്ടികളും 80 കാരനും ഉള്‍പ്പെടുന്നുണ്ട്. പട്ടിത്തറ സ്വദേശികളായ 19 പേര്‍. ഇതില്‍ 4,2,15,10,5 വയസ്സുകരായ ആണ്‍കുട്ടികളും 3,4 വയസ്സുകാരികളും ഉള്‍പ്പെടുന്നുണ്ട്. കൊപ്പം സ്വദേശികളായ 2 പേര്‍. ഇതില്‍ പതിനാറുകാരന്‍ ഉള്‍പ്പെടുന്നുണ്ട്. ചളവറ സ്വദേശിയായ രണ്ടുപേര്‍.

ഓങ്ങല്ലൂര്‍ സ്വദേശികളായ രണ്ടുപേര്‍. കൊപ്പം സ്വദേശികളായ രണ്ടുപേര്‍, മുതുതല സ്വദേശികള്‍ ഒരാള്‍ വീതം. നെല്ലായ സ്വദേശികളായ 9 പേര്‍. ഇതില്‍ 2, 12 വയസ്സുകാരികളും 9 വയസ്സുകാരനും ഉള്‍പ്പെടുന്നുണ്ട്.

Next Story

RELATED STORIES

Share it