Latest News

കോഴിക്കോട് ജില്ലയില്‍ 73 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തി 73

കോഴിക്കോട് ജില്ലയില്‍ 73 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തി 73
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 73 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 70 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 2 പേര്‍ക്കും കേരളത്തിന് പുറത്തു നിന്നു വന്ന ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 2271 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 73 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 643 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിതരായി ഉള്ളത്.

Next Story

RELATED STORIES

Share it