Top

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 23 പേര്‍ രോഗമുക്തരായി, ജില്ലയില്‍ ചികില്‍സയിലുള്ളത് 244 പേര്‍

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 23 പേര്‍ രോഗമുക്തരായി, ജില്ലയില്‍ ചികില്‍സയിലുള്ളത് 244 പേര്‍

മലപ്പുറം: കൊവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികില്‍സയിലായിരുന്ന 23 പേര്‍ കൂടി രോഗമുക്തരായി. രോഗബാധിതരായി 244 പേര്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 517 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി 1,592 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

31,096 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 387 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 330 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഒരാളും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും കാളികാവ് പ്രത്യേക ചികില്‍സാ കേന്ദ്രത്തില്‍ 43 പേരും മുട്ടിപ്പാലം പ്രത്യേക ചികില്‍സാ കേന്ദ്രത്തില്‍ എട്ട് പേരുമാണ് ചികിത്സയിലുള്ളത്. 28,575 പേര്‍ വീടുകളിലും 2,134 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ജില്ലയില്‍ നിന്ന് ഇതുവരെ 9,787 പേരുടെ സാംുപിളുകള്‍ പരിശോധനക്കയച്ചതില്‍ 8,742 പേരുടെ ഫലം ലഭിച്ചു. 8,271 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,045 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. വിദഗ്ധ ചികിത്സക്കു ശേഷം 265 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. രോഗം ഭേദമായ രണ്ട് പേര്‍ സ്‌റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ തുടര്‍നിരീക്ഷണത്തിലുണ്ട്.

Next Story

RELATED STORIES

Share it