Latest News

ഒഡീഷയില്‍ 550 പേര്‍ക്ക് കൊവിഡ്, 12 മരണം

ഒഡീഷയില്‍ 550 പേര്‍ക്ക് കൊവിഡ്, 12 മരണം
X

ഭുവനേശ്വര്‍: ഒഡീഷയില്‍ 550 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,17,189 ആയി. സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കണക്കനുസരിച്ച് രാജ്യത്ത് 3,09,747 രോഗമുക്തരാണ് ഉള്ളത്. സജീവ രോഗികള്‍ 6,259.

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 12 പേര്‍ മരിച്ചു.

ആന്‍ഗുലില്‍ 53 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഖുര്‍ദയില്‍ 49, സുന്ദര്‍ഘര്‍ 47, മയൂര്‍ബന്‍ജ് 40 എന്നിങ്ങനെയാണ് രോഗബാധ തീവ്രമായ ജില്ലകളിലെ പ്രതിദിന രോഗബാധ.

പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ഉപയോഗിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

Next Story

RELATED STORIES

Share it