ലൈംഗിക പീഡനക്കേസ്;സിവിക് ചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് കോടതി
ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ സിവിക് ചന്ദ്രന് കോഴിക്കോട് ജില്ലാ കോടതി ഇന്നലെ മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു
BY SNSH3 Aug 2022 7:40 AM GMT
X
SNSH3 Aug 2022 7:40 AM GMT
കോഴിക്കോട്:പീഡന കേസില്‍ എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് കോടതി. വെള്ളിയാഴ്ച വരെ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. കേസ് കോഴിക്കോട് ജില്ലാ കോടതി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.
കൊയിലാണ്ടി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് കോടതി തടഞ്ഞത്.2020 ഫെബ്രുവരി 18ന് വൈകീട്ട് നന്തി കടപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. വെള്ളിയാഴ്ച വൈകിട്ട് നല്കിയ പരാതിയില്‍ കൊയിലാണ്ടി പോലിസ് മൊഴി എടുത്ത ശേഷം രാത്രി 10.25 ഓടെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പോലിസ് റിപ്പോര്‍ട്ട് ഇതുവരെ കോടതിയില്‍ നല്‍കിയിട്ടില്ല.
അതേസമയം ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ സിവിക് ചന്ദ്രന് കോഴിക്കോട് ജില്ലാ കോടതി ഇന്നലെ മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു.പ്രയവും ആരോഗ്യ പ്രശ്നങ്ങളും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
Next Story
RELATED STORIES
എസ്എന്‍സി ലാവ്ലിന് കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ്...
5 May 2024 1:23 PM GMTമുസ്ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി
5 May 2024 1:16 PM GMTജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
5 May 2024 12:49 PM GMTരാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട്...
5 May 2024 12:43 PM GMTമധ്യപ്രദേശില്‍ മണല്‍ മാഫിയ പോലിസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു
5 May 2024 12:41 PM GMTകൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMT