Latest News

ഞായറാഴ്ച പള്ളിയില്‍ പോവാന്‍ അനുവദിച്ചില്ല; ജോലിയില്‍നിന്നും പിരിച്ചുവിട്ട ഹോട്ടലിന് പിഴ

ഞായറാഴ്ചകളില്‍ പള്ളിയില്‍ പോയതിന്റെ പേരിലായിരുന്നു ഹോട്ടല്‍ ജീവനക്കാരിയെ ജോലിയില്‍നിന്നും പിരിച്ചുവിട്ടത്.

ഞായറാഴ്ച പള്ളിയില്‍ പോവാന്‍ അനുവദിച്ചില്ല;   ജോലിയില്‍നിന്നും പിരിച്ചുവിട്ട ഹോട്ടലിന് പിഴ
X

അമേരിക്ക: മിയാമിയിലെ ഹോട്ടല്‍ കൊണാര്‍ദിലെ ജീവനക്കാരിയായിരുന്ന 60കാരി മാരി ഴാങ് പീയറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ട ഹോട്ടല്‍ അധികൃതര്‍ക്ക് പിഴ വിധിച്ച് കോടതി. നഷ്ടപരിഹാരമായി പത്തു ലക്ഷം (2.1കോടി) ഡോളര്‍ പീയറിന് നല്‍കണമെന്നാണ് കോടതി വിധിച്ചത്. ഞായറാഴ്ചകളില്‍ പള്ളിയില്‍ പോയതിന്റെ പേരിലായിരുന്നു ഹോട്ടല്‍ ജീവനക്കാരിയെ ജോലിയില്‍നിന്നും പിരിച്ചുവിട്ടത്.

തൊഴിലാളികളോടുള്ള വിവേചനമാണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ വിധിച്ചത്. 2006ലാണ് പീയര്‍ ജോലിയില്‍ പ്രവേശിച്ചത്. ഞായറാഴ്ചകളില്‍ പള്ളിയില്‍പ്പോവുന്നത് പതിവായിരുന്നു. പത്ത് വര്‍ഷമായി അവിടെ ജോലി ചെയ്ത വരികയായിരുന്നു പീയര്‍ ഞായറാഴ്ചയും ജോലിക്കെത്തണമെന്ന് ഹോട്ടല്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, തുടര്‍ച്ചയായി ഞായറാഴ്ചകളില്‍ ജോലിക്കെത്താത്തതിനെത്തുടര്‍ന്നാണ് പീയറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടത്. തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. 1964ലെ മനുഷ്യാവകാശ നിയമപ്രകാരം തൊഴിലാളികളോട് വംശം, നിറം, മതം, ലിംഗം എന്നിവയിന്മേലുള്ള വിവേചനം പാടില്ലെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. അതേസമയം, കോടതിയുടെ നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it