Latest News

പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ആശങ്കയറിയിച്ച് സുനില്‍ ഗവാസ്‌കര്‍

ഈ നിയമം കാരണം രാജ്യത്തെ നിരവധി വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങുകയും നിരവധി പേര്‍ ആശുപത്രിയിലാവുകയും ചെയ്തിരിക്കുന്നു. കലുഷിതമായ അന്തരീക്ഷമാണ് രാജ്യത്തുള്ളത്. ഇത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ആശങ്കയറിയിച്ച് സുനില്‍ ഗവാസ്‌കര്‍
X

മുംബൈ: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ആശങ്കയറിയിച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഈ നിയമം കാരണം രാജ്യത്തെ നിരവധി വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങുകയും നിരവധി പേര്‍ ആശുപത്രിയിലാവുകയും ചെയ്തിരിക്കുന്നു. കലുഷിതമായ അന്തരീക്ഷമാണ് രാജ്യത്തുള്ളത്. ഇത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെന്നും ഗവാസ്‌കര്‍ പറഞ്ഞു. ലാല്‍ ബഹാദൂര്‍ ശാസ്ത്രി ചരമവാര്‍ഷിക ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കവെ ആണ് പൗരത്വ ഭേദഗതി നിയമിത്തിലെ ആശങ്ക ഗവാസ്‌കര്‍ പങ്കുവെച്ചത്.

നേരത്തെ നിയമത്തെ അനുകൂലിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായ രവി ശാസ്ത്രി രംഗത്തെത്തിയിരുന്നു. പ്രതിഷേധവുമായി രംഗത്തെത്തുന്നവര്‍ ഇന്ത്യക്കാരനെപ്പോലെ ചിന്തിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനെ വിശ്വസിക്കണമെന്നും ശാസ്ത്രി പറഞ്ഞിരുന്നു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കിയാല്‍ പൗരത്വ നിയമ ഭേദഗതിയില്‍ ഒരുപാട് നല്ല കാര്യങ്ങളടങ്ങിയിട്ടുണ്ടെന്നും ഇന്ത്യന്‍ ടീമില്‍ പല മതക്കാരും ജാതിയിലുള്ളവരുമുണ്ട്. പക്ഷെ ആത്യന്തികമായി എല്ലാവരും ഇന്ത്യക്കാരാണെന്നും ശാസ്ത്രി പറഞ്ഞിരുന്നു.

പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് പ്രതികരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ടീം നായകനായ വിരാട് കോലി ഒഴിഞ്ഞ് മാറിയിരുന്നു. നിയമത്തെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചും ശരിക്കും പഠിച്ചശേഷം പ്രതികരിക്കാമെന്നായിരുന്നു കോലിയുടെ പ്രതികരണം. നിയമത്തെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നും അതിനാല്‍ ഉത്തരവാദിത്തമില്ലാത്ത പ്രതികരണത്തിനില്ലെന്നും കോലി പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it