- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആശ്വാസം; ദുഷ്യന്തിന്റെയും വസുന്ധര രാജെയുടെയും കൊറോണ ഫലം നെഗറ്റീവ്
കനിക കപൂര്‍ കോവിഡ് ബാധിതയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ദുഷ്യന്ത് സിങ്ങും വസുന്ധര രാജെയും സ്വയം സമ്പര്‍ക്ക വിലക്കിലാണ്. ഇതിന് പിന്നാലെ നടത്തിയ സ്രവപരിശോധന ഫലമാണ് ഇരുവര്‍ക്കും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ആശ്വാസം നല്‍കുന്നത്.

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ വിരുന്നില്‍ പങ്കെടുത്ത ബിജെപി നേതാവ് വസുന്ധര രാജെയുടെയും മകനും ബിജെപി എംപിയുമായ ദുഷ്യന്ത് സിങിന്റെയും പരിശോധനാ ഫലം നെഗറ്റീവ്. കനിക കപൂര്‍ കോവിഡ് ബാധിതയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ദുഷ്യന്ത് സിങ്ങും വസുന്ധര രാജെയും സ്വയം സമ്പര്‍ക്ക വിലക്കിലാണ്. ഇതിന് പിന്നാലെ നടത്തിയ സ്രവപരിശോധന ഫലമാണ് ഇരുവര്‍ക്കും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ആശ്വാസം നല്‍കുന്നത്.
കനിക കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ, 96 എംപിമാരാണ് കൊറോണ ഭീതിയില്‍ കഴിഞ്ഞത്. ലണ്ടനില്‍നിന്ന് തിരിച്ചെത്തിയ കനിക സമ്പര്‍ക്ക വിലക്ക് ലംഘിച്ച് ലക്‌നൗവില്‍ ഒരു സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു. ഈ ഡിന്നറില്‍ ബിജെപി നേതാക്കളായ വസുന്ധരെ രാജയും മകനും എംപിയുമായ ദുഷ്യന്ത് സിങും സംബന്ധിച്ചിരുന്നു. കനിക സംബന്ധിച്ച അത്താഴവിരുന്നില്‍ പങ്കെടുത്തതിനു പിന്നാലെ ദുഷ്യന്ത് സിങ്ങ് പാര്‍ലമെന്റിലും സെന്‍ട്രല്‍ ഹാളിലും എത്തിയിരുന്നു. രാഷ്ട്രപതി ഭവനിലെ ഒരു ചടങ്ങിലും പങ്കെടുത്തു.
രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് 96 എംപിമാരാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്. ദുഷ്യന്ത് കനികയുടെ പരിപാടിയില്‍ പങ്കെടുത്തു എന്നറിഞ്ഞതോടെയാണ് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത 96 എംപിമാരും കൊറോണ ഭീതിലായത്. ലക്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് കനിക ഇപ്പോഴുള്ളത്.
കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍, മുന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ഹേമമാലിനി, കോണ്‍ഗ്രസ് എംപി കുമാരി സെല്‍ജ, ബോക്‌സറും രാജ്യസഭാ എംപിയുമായ മേരി കോം തുടങ്ങിയവരെല്ലാം ദുഷ്യന്ത് സിങിനൊപ്പം രാഷ്ട്രപതി ഭവനിലെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. എംപിമാര്‍ക്കായി രാഷ്ട്രപതി പ്രഭാതഭക്ഷണവും നല്‍കിയിരുന്നു. ഇതിലും ദുഷ്യന്ത് സംബന്ധിച്ചു. ഇവരെല്ലാം ഹോം ക്വാറന്റീനില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ദുഷ്യന്തിന്റെ ഫലം നെഗറ്റീവായത്, നിരീക്ഷണത്തില്‍ കഴിയുന്ന ഇവര്‍ക്ക് ആശ്വാസമാകും.
അതേസമയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് എല്ലാ പരിപാടികളും റദ്ദാക്കി. അദ്ദേഹം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാകുമെന്നാണ് സൂചന. ലണ്ടനിലെ സംഗീതപരിപാടി കഴിഞ്ഞ് മാര്‍ച്ച് 15ന് കനിഹ കപൂര്‍ ലഖ്‌നൗവില്‍ തിരിച്ചെത്തിയ ശേഷമാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. എന്നാല്‍ വിവരങ്ങള്‍ മറച്ചുവെച്ച് കനിക നിരവധി പാര്‍ട്ടികളിലും പരിപാടികളിലു പങ്കെടുക്കുകയായിരുന്നു. കനികയ്ക്ക് വൈറസ് സ്ഥിരീകരിച്ചതോടെ, ലഖ്‌നൗവില്‍ അവര്‍ താമസിച്ച ട്രാന്‍സ്‌ഗോമതി പ്രദേശം അടച്ചു.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് രോഗവിവരം മറച്ചുവെച്ച് രോഗവ്യാപനത്തിന് ഇടയാക്കിയതിന് കനികയ്‌ക്കെതിരേ യുപി പോലിസ് കേസെടുത്തു. ഐപിസി 269, 270, 188 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കനികയ്‌ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















