Latest News

കൊറോണവൈറസ്: ചൈനയിലെ വുഹാനില്‍ യാത്രാവിലക്ക്

നഗരത്തിലെ ബസ് സര്‍വ്വീസുകള്‍, സബ് വെകള്‍, ഫെറികള്‍, ദീര്‍ഘദൂര യാത്രാ സര്‍വ്വീസുകള്‍ എന്നിവയെല്ലാം റദ്ദാക്കിയിട്ടുണ്ട്. വുഹാനില്‍ നിന്ന് വരുന്ന വിമാനങ്ങളും ട്രയിനുകളും റദ്ദാക്കി.

കൊറോണവൈറസ്: ചൈനയിലെ വുഹാനില്‍ യാത്രാവിലക്ക്
X

വുഹാന്‍: കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരമായ വുഹാനില്‍ പ്രാദേശിക ഭരണകൂടം യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. വുഹാനില്‍ നിന്നുള്ള എല്ലാ പുറം യാത്രകളും നിരോധിച്ചു.

ഇന്ന് രാവിലെ പത്ത് മണി മുതല്‍ നഗരത്തിലെ ബസ് സര്‍വ്വീസുകള്‍, സബ് വെകള്‍, ഫെറികള്‍, ദീര്‍ഘദൂര യാത്രാ സര്‍വ്വീസുകള്‍ എന്നിവയെല്ലാം റദ്ദാക്കിയിട്ടുണ്ട്. വുഹാനില്‍ നിന്ന് വരുന്ന വിമാനങ്ങളും ട്രയിനുകളും റദ്ദാക്കി. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചു മാത്രമേ എത്താവൂ എന്ന് അധികാരികള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കൊറോണവൈറസ് ബാധയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന ഇന്നലെ അടിയന്തിരയോഗം ചേര്‍ന്നിരുന്നെങ്കിലും വ്യക്തമായ തീരുമാനങ്ങളൊന്നുമാവാതെ പിരിയുകയായിരുന്നു. ഇന്ന് ചേരുന്ന യോഗം കൂടുതല്‍ തെളിവുകള്‍ പരിഗണിച്ച് യാത്രാ വിലക്കടക്കമുള്ള നടപടികള്‍ കൈകൊള്ളുമെന്ന് ഇന്നലെ തന്നെ ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അറിയിച്ചിരുന്നു. അതിനു മുന്നെയാണ് വുഹാന്‍ അധികൃതര്‍ തന്നെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ ഡിസംബറിലാണ് വുഹാനില്‍ വൈറസ് ബാധ കണ്ടെത്തിയത്. അതൊരു പുതിയ വൈറസാണെന്ന് ഏറെ താമസിയാതെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

വൈറസ് ബാധ നിലവില്‍ ചെറിയ തോതിലാണെങ്കിലും മറ്റു രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. തയ്‌വാന്‍, തായ്‌ലന്റ്, ജപ്പാന്‍, യുഎസ്, മക്കുവ തുടങ്ങിയവയാണ് രോഗബാധ കണ്ടെത്തിയ രാജ്യങ്ങള്‍.

കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്നുവരെ ചൈനയില്‍ 17 പേര്‍ ഈ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. ഇന്നലെ ഇത് 9 ആയിരുന്നു. രോഗബാധ കാണിച്ചവരുടെ എണ്ണം 550 ആയിട്ടുണ്ട്.

Next Story

RELATED STORIES

Share it