കൊറോണ: എറണാകുളം ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന ഏഴു പേര്‍ സുഖം പ്രാപിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന ഏഴു പേര്‍ സുഖം പ്രാപിച്ചു. ജൂലൈ 1ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 41 വയസ്സുള്ള ഗുജറാത്ത് സ്വദേശി, ഹൈദ്രബാദ് കൊച്ചി വിമാനത്തിലെത്തിയ 49 വയസ്സുള്ള നോര്‍ത്ത് പറവൂര്‍ സ്വദേശിനി, ജൂണ്‍ 30 ന് സൗദി കൊച്ചി വിമാനത്തിലെത്തിയ 52 വയസ്സുള്ള തമ്മനം സ്വദേശി, ജൂണ്‍ 30 ന് ദമാം കൊച്ചി വിമാനത്തിലെത്തിയ 58 വയസ്സുള്ള ചെല്ലാനം സ്വദേശി, ജൂണ്‍ 30 ന് ദോഹ കൊച്ചി വിമാനത്തിലെത്തിയ 54 വയസ്സുള്ള കീഴ്മാട് സ്വദേശിയും, അതേ വിമാനത്തിലെത്തിയ 51 വയസ്സുള്ള ഇദ്ദേഹത്തിന്റെ അടുത്ത ബന്ധു ജൂണ്‍ 12 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 40 വയസ്സുള്ള കാലടി സ്വദേശി, കൂടാതെ 54 വയസ്സുള്ള വെണ്ണല സ്വദേശി, 52 വയസ്സുള്ള കടവന്ത്ര സ്വദേശിനി, 35 വയസ്സുള്ള പാലാരിവട്ടം സ്വദേശി, 51 വയസ്സുള്ള തൃക്കാക്കര സ്വദേശി, 51 വയസ്സുള്ള കടുങ്ങല്ലൂര്‍ സ്വദേശി, 29 വയസ്സുള്ള പറവൂര്‍ സ്വദേശി എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരുന്നു. കൂടാതെ ഇന്നലെ തൃശൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാളും ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിയായ ഒരാളും ജില്ലയില്‍ ചികിത്സയില്‍ ഉണ്ട്.എറണാകുളം മാര്‍ക്കറ്റിലെ 135 പേരുടെ സ്രവ പരിശോധന നടത്തിയതില്‍ ഫലം ലഭിച്ച 61 എണ്ണവും നെഗറ്റീവ് ആണ് .ഇന്ന് 7 പേര്‍ രോഗമുക്തി നേടി. ജൂണ്‍ 3 ന് രോഗം സ്ഥിരീകരിച്ച 26 വയസുള്ള ആലങ്ങാട് സ്വദേശി, ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള അശമന്നൂര്‍ സ്വദേശി, ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച 25 വയസുള്ള നേര്യമംഗലം സ്വദേശി, ജൂണ്‍ 9 ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂണ്‍ 9 ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂണ്‍ 16 ന് രോഗം സ്ഥിരീകരിച്ച 52 വയസുള്ള ആലുവ സ്വദേശിയും രോഗമുക്തി നേടി. ഐ എന്‍ എച്ച് സഞ്ജീവനിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു നാവികനും ഇന്ന് രോഗമുക്തി നേടി. ഇന്ന് 1023 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 963 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13033 ആണ്. ഇതില്‍ 11001 പേര്‍ വീടുകളിലും, 806 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1226 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 46 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 28 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 259 ആണ്.ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 191 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 69 പേരും അങ്കമാലി അഡല്ക്‌സില്‍ 118 പേരും ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ 2 പേരും, സ്വകാര്യ ആശുപത്രിയില്‍ 2 പേരും ചികിത്സയിലുണ്ട്. ഇന്ന് ജില്ലയില്‍ നിന്നും 342 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 262 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 13 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 407 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
RELATED STORIES
കര്‍ണാടക സര്‍ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTനടന് ജൂനിയര്‍ മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകശ്മീര്‍ വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരള സര്‍ക്കാര്‍...
6 Dec 2023 6:12 AM GMTഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനമെന്നാരോപണം; കെട്ടിടത്തിന് മുകളില്‍ നിന്ന്...
6 Dec 2023 5:54 AM GMTമിഷോങ് ചുഴലികാറ്റ്; ചെന്നൈയില്‍ മരണം 12 ആയി ; അവശ്യസാധനങ്ങള്‍ക്ക്...
6 Dec 2023 5:28 AM GMTകശ്മീരിലെ സോജില ചുരത്തില്‍ വാഹനാപകടം; ഏഴ് മലയാളി വിനോദ സഞ്ചാരികള്‍...
5 Dec 2023 1:51 PM GMT