Latest News

ബാലഭാസ്‌കറിന്റെ അപകട മരണം: കാര്‍ ഓടിച്ചത് അര്‍ജുനെന്നും അല്ലെന്നും മൊഴികള്‍

കൊല്ലത്തെ കടയില്‍ നിന്നും ജ്യൂസ് കുടിച്ച ശേഷം വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നുവെന്ന് കടയിലുണ്ടായിരുന്ന മൂന്നു യുവാക്കള്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയപ്പോള്‍ ബാലഭാസ്‌ക്കര്‍ തന്നെയാണ് വാഹനം ഓടിച്ചതെന്നാണ് പ്രധാന സാക്ഷിയായ കെഎസ്ആടിസി ഡ്രൈവര്‍ അജി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി.

ബാലഭാസ്‌കറിന്റെ അപകട മരണം: കാര്‍ ഓടിച്ചത് അര്‍ജുനെന്നും അല്ലെന്നും മൊഴികള്‍
X

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകട മരണത്തില്‍ നിര്‍ണായക മൊഴികള്‍ പുറത്ത്.കൊല്ലത്തെ കടയില്‍ നിന്നും ജ്യൂസ് കുടിച്ച ശേഷം വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നുവെന്ന് കടയിലുണ്ടായിരുന്ന മൂന്നു യുവാക്കള്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയപ്പോള്‍ ബാലഭാസ്‌ക്കര്‍ തന്നെയാണ് വാഹനം ഓടിച്ചതെന്നാണ് പ്രധാന സാക്ഷിയായ കെഎസ്ആടിസി ഡ്രൈവര്‍ അജി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി.

തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് കൊല്ലം പള്ളിമുക്കിലുള്ള കടയില്‍ നിന്നും ബാലഭാസ്‌ക്കറും കുടുംബവും ജൂസ് കുടിച്ചത്. ഇവിടെ നിന്നും ബാലഭാസ്‌ക്കറാണ് വാഹനമോടിച്ചതെന്നായിരുന്ന െ്രെഡവര്‍ അര്‍ജ്ജുന്‍ന്റെ മൊഴി. നേരത്തെ പൊലീസിനും സമാനമൊഴിയാണ് അജി നല്‍കിയത്. ബാലഭാസ്‌ക്കറിനെ തനിക്കറിയില്ലെന്നും പത്രങ്ങളിലെ പടങ്ങളിലൂടെയാണ് തിരിച്ചറിഞ്ഞതെന്നും അജി പറഞ്ഞു.

എന്നാല്‍, പച്ച ഷര്‍ട്ടും ബര്‍മുഡയും ധരിച്ച യുവായിരുന്നു ഇന്നോവോയുടെ ഡ്രൈവര്‍ സീറ്റില്‍ ഉണ്ടായിരുന്നതെന്നും ഇയാള്‍ വണ്ടിയില്‍ നിന്നും ഇറങ്ങി ജൂസ് വാങ്ങി പിന്‍സീറ്റിലിരുന്ന ബാലഭാസ്‌ക്കറിന് നല്‍കിയെന്നും രണ്ടു പേരും ജ്യൂസ് പങ്കിട്ട് കഴിച്ചെന്നും കടയിലുണ്ടായിരുന്ന യുവാക്കള്‍ മൊഴി നല്‍കി. വിമാനത്താവളത്തില്‍ നിന്നും തിരിച്ചുവരുന്നതിനിടെയാണ് യുവാക്കള്‍ ജ്യൂസ് കടയില്‍ കയറിയത്. സെല്‍ഫിയെടുക്കാന്‍ ബാലഭാസ്‌കറിന്റെ സമീപത്തെത്തിയപ്പോള്‍ വാഹനം മുന്നോട്ട് നീങ്ങിയതിനാല്‍ അതിനു സാധിച്ചില്ലെന്നും

സാക്ഷികള്‍ െ്രെകം ബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന് മൊഴി നല്‍കി. ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ ഇതുവരെ ലഭ്യമാകാത്ത സാഹചര്യത്തില്‍ സാക്ഷിമൊഴികള്‍ നിര്‍ണ്ണായകമാണ്.

അതേസമയം, വാഹനമോടിച്ചത് അര്‍ജ്ജുനാണെന്ന ഉറച്ചനിലപാടിലാണ് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷമിയും മറ്റൊരു സാക്ഷി നന്ദുവും. സാക്ഷികളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ച ശേഷം അര്‍ജ്ജുന്റെ മൊഴി രേഖപ്പെടുത്തും.

Next Story

RELATED STORIES

Share it