തുടര്‍ച്ചയായ അപകടങ്ങള്‍; കെഎസ്ആര്‍ടിസിയില്‍ ക്രൂ ചെയ്ഞ്ചിങ് സംവിധാനം നാളെ മുതല്‍
BY RSN30 Nov 2020 11:02 AM GMT

X
RSN30 Nov 2020 11:02 AM GMT
തിരുവനന്തപുരം: വര്‍ധിച്ചു വരുന്ന അപകടങ്ങളുടെ സാഹചര്യത്തില്‍ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങി കെഎസ്ആര്‍ടിസി. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിങ് സംവിധാനം നാളെ മുതല്‍ നടപ്പിലാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. വൈറ്റില കെഎസ്ആര്‍ടിസി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സര്‍ക്കാര്‍ ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തുടര്‍ച്ചയായുള്ള അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുക ലക്ഷ്യമിട്ടാണ് ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നടപ്പില്‍ വരുത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്. ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതല്‍ ആരംഭിക്കും. ബംഗളൂരുവിലേയ്ക്കും വടക്കന്‍ കേരളത്തിലേയ്ക്കുമുള്ള സര്‍വീസുകളിലാണ് ഇത് നടപ്പാക്കുക.
അതേസമയം, അപകടത്തിനിരയായവര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് പ്രഖ്യാപിക്കും. പരുക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. മരണപ്പെട്ടയാളുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് അഡ്വാന്‍സ് നല്‍കാന്‍ ആവശ്യപ്പെടും. അതിനിടെ ദീര്‍ഘദൂര സര്‍വീസുകളില്‍ കണ്ടക്ടര്‍ കം ഡ്രൈവര്‍ സംവിധാനമാണ് നേരത്തെ ഉണ്ടായിരുന്നതെന്നും അത് പുനഃസ്ഥാപിക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.
Next Story
RELATED STORIES
ഗുജറാത്തില്‍ ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതേ വിട്ടു;...
17 Aug 2022 1:42 PM GMTഫ്ലാറ്റിലെ കൊലപാതകത്തിന് പിന്നില്‍ ലഹരിമരുന്ന് തര്‍ക്കം; ഇരുവരും...
17 Aug 2022 9:51 AM GMTഫ്ലാറ്റിലെ കൊലപാതകം: കര്‍ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ...
17 Aug 2022 9:33 AM GMTസ്റ്റേഷനില്‍ എത്തിയ യുവാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അശ്ലീല...
17 Aug 2022 9:05 AM GMTബല്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗ കേസ്: കുറ്റവാളികളെ വിട്ടയച്ച...
17 Aug 2022 8:26 AM GMTടിപ്പു സുല്‍ത്താന്‍: സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ വിറപ്പിച്ച...
17 Aug 2022 7:43 AM GMT