പി കെ അബ്ദുറബ്ബിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് ഫെയ്സ് ബുക്കില്‍ അബ്ദുറബ്ബ് പോസ്റ്റിട്ടിരുന്നു

ഹമീദ് പരപ്പനങ്ങാടി
പരപ്പനങ്ങാടി: പി കെ അബ്ദുറബ്ബിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പരാതി നല്കി. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിനാണ് പരാതി നല്‍കിയിരിക്കുന്നത്. പാര്‍ട്ടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ പരസ്യ പ്രസ്താവന നടത്തിയതിനാണ് നടപടി ആവശ്യപെട്ടത്.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് ഫെയ്സ് ബുക്കില്‍ അബ്ദുറബ്ബ് പോസ്റ്റിട്ടിരുന്നു. ഇത് വിവാദമായിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം പാര്‍ട്ടി നേതൃത്വത്തിനും, പി കെ കുഞ്ഞാലികുട്ടിക്കും ആണന്ന തരത്തിലായിരുന്നു പോസ്റ്റ്. നേത്യത്വങ്ങളേയും, പാര്‍ട്ടിയേയും കരിവാരിതേച്ച പി കെ അബ്ദുറബ്ബിനെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പരപ്പനങ്ങാടി മണ്ഡലം സെക്രട്ടറി യു എ റസാഖ് ആണ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് പരാതി അയച്ചത്.
RELATED STORIES
മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന്റെ ജാമ്യഹരജി പരിഗണിക്കുന്നത്...
26 May 2022 9:42 AM GMTഇടത് നേതാക്കൾ അതിജീവിതയോട് മാപ്പ് പറയണം; ഹരജിയിലെ ആരോപണങ്ങൾ...
26 May 2022 8:40 AM GMTപാകിസ്താനില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ആറ് ദിവസത്തെ സമയപരിധി...
26 May 2022 7:34 AM GMTയുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടി പാളത്തില്‍ തള്ളി; 21കാരനായ സുഹൃത്ത്...
26 May 2022 6:18 AM GMTഷോണ്‍ ജോര്‍ജ്ജിനെതിരേ കേസെടുക്കണമെന്ന് പോപുലര്‍ ഫ്രണ്ട്
26 May 2022 6:02 AM GMTപ്രവാസിയുടെ കൊലപാതകം; മൂന്നു പേര് കൂടി കസ്റ്റഡിയില്‍
26 May 2022 5:34 AM GMT