Latest News

സന്നദ്ധ സേവനത്തിന് എല്ലാവര്‍ക്കും പരിഗണന; പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയെ തിരുത്തി ജില്ലാ കലക്ടര്‍

ഓരോ വാര്‍ഡിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ട 5 പേര്‍ക്ക് സന്നദ്ധ സേവനത്തിന് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.

സന്നദ്ധ സേവനത്തിന് എല്ലാവര്‍ക്കും പരിഗണന; പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയെ തിരുത്തി ജില്ലാ കലക്ടര്‍
X

പരപ്പനങ്ങാടി: സന്നദ്ധ സേവനത്തിന് രാഷ്ട്രീയാടിസ്ഥാനത്തില്‍ പാസ് അനുവദിച്ച മുന്‍സിപ്പല്‍ ഭരണകക്ഷിയുടെ നടപടി തിരുത്തി ജില്ലാ കലക്ടറുടെ ഉത്തരവ്. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി അടക്കം ലീഗ് ഭരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കീഴില്‍ സന്നദ്ധ സേവനത്തിന് വേണ്ടി വളണ്ടിയര്‍മാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് വ്യാപക പരാതി ഉയര്‍ന്നിരുന്നു.

ഇതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാ കലക്ടര്‍ക്ക് സിപിഎം ഉള്‍പ്പടെ പരാതി നല്‍കിയതിന്റ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആര്‍.ആര്‍ടി വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കാനുള്ള അധികാരം റദ്ദ് ചെയ്ത് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.

ഓരോ വാര്‍ഡിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ട 5 പേര്‍ക്ക് സന്നദ്ധ സേവനത്തിന് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. വാര്‍ഡ് കൗണ്‍സിലര്‍ മുഖേന തഹസില്‍ദാര്‍ക്ക് പട്ടിക നല്‍കി അദ്ദേഹമാണ് പാസ് അനുവദിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. കൊവിഡ്, കാലവര്‍ഷം തുടങ്ങിയ ദുരിതങ്ങളില്‍ അതാത് പ്രദേശങ്ങളില്‍ സേവനം ചെയ്യുന്നതിന് വളണ്ടിയര്‍മാരെ നിശ്ചയിക്കലുമായി ബന്ധപെട്ട് പരപ്പനങ്ങാടിയിലെ ലീഗ് വാര്‍ഡ് മെമ്പര്‍മാര്‍ അവരുടെ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് പാസ് അനുവദിച്ചിരുന്നത്. പലയിടങ്ങളിലും ഇത് ദുരുപയോഗം ചെയ്യുന്നതായി കണ്ടത്തിയിരുന്നു.മഹാമാരി പോലെയുള്ള സംഭവങ്ങളില്‍ സജീവമായി സന്നദ്ധ സേവനം ചെയ്യുന്ന പല സംഘടനകളേയും ഒഴിവാക്കുന്ന സമീപനമാണ് ഭരണകക്ഷികള്‍ സ്വീകരിച്ചിരുന്നത്. സന്നദ്ധ സേവനത്തിന് പോലും രാഷ്ട്രീയ നിറം നല്‍കാനുള്ള മുസ്‌ലിം ലീഗ് മെമ്പര്‍മാരുടെ നടപടിക്കെതിരെ സിപിഎം, എസ്ഡിപിഐ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു.

Next Story

RELATED STORIES

Share it