Latest News

തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും കോണ്‍ഗ്രസ് പാഠം പഠിച്ചില്ല: ഷിബു ബേബി ജോണ്‍

തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും കോണ്‍ഗ്രസ് പാഠം പഠിച്ചില്ല: ഷിബു ബേബി ജോണ്‍
X

തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും കോണ്‍ഗ്രസ് ഇതുവരെ പാഠം പഠിച്ചില്ലെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍.

'പാര്‍ട്ടിയ്ക്കുള്ളിലെ തമ്മിലടിയെ ഇന്നത്തെ തലമുറ ഏറ്റവും അവജ്ഞയോടെ കാണുന്നത്. പുതിയ തലമുറയ്ക്ക് തമ്മില്‍ തല്ലുന്നവരെ ഇഷ്ടമല്ല എന്നുള്ളതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മൂലകാരണം. തമ്മില്‍ തല്ലുന്നവരെ വീണ്ടും പൊക്കിക്കൊണ്ടുവരിയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ആ തമ്മില്‍ തല്ലുന്നവരെ തന്നെ വീണ്ടും മുന്നില്‍ നിര്‍ത്തുന്നത് ജനവിധി ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല എന്നുള്ള ഓര്‍മ്മപ്പെടുത്തലാണ്. എഴുപത്തഞ്ചും എണ്‍പതും വയസ്സുള്ളവരെയാണ് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ റിസര്‍ച്ച് നടത്തി പാര്‍ട്ടിയെ നയിക്കാന്‍ കൊണ്ടുവരുന്നത്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇതല്ല. ഇത്തരം കാര്യങ്ങള്‍ കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിക്കാന്‍ തന്നെപ്പോലുള്ളവര്‍ നിര്‍ബന്ധിതരാക്കുകയാണ്- ഷിബു ബേബി ജോണ്‍ പറഞ്ഞു.

പിണറായി വിജയന്‍ ഏകാധിപതിയാണെന്ന് പറയുമ്പോഴും 21 വയസ്സായ ഒരാളെ മേയറാക്കിയ പാര്‍ട്ടിയാണ് സിപിഎം എന്നും ഷിബു ബേബി ജോണ്‍ തിരുവനന്തപുരത്ത്് പറഞ്ഞു.

Next Story

RELATED STORIES

Share it