ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അയോധ്യയിലേതുപോലെ ഗുജറാത്തില്‍ കോണ്‍ഗ്രസ് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് രാഹുല്‍ഗാന്ധി
അഹമ്മദാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അയോധ്യയിലേതുപോലെ ഗുജറാത്തില്‍ കോണ്‍ഗ്രസ് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. വിജയത്തിലൂടെ സംസ്ഥാനത്തുനിന്ന് പുതിയ തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിക്ക് അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, പരാജയപ്പെടുമെന്നും രാഷ്ട്രീയജീവിതം അവസാനിക്കുമെന്നും സര്‍വേ നടത്തിയവര്‍ മുന്നറിയിപ്പ് നല്‍കി. ദൈവവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് മോദി പറഞ്ഞത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് ബിജെപി അയോധ്യയില്‍ പരാജപ്പെട്ടതെന്നും രാഹുല്‍ഗാന്ധി ചോദിച്ചു.
അയോധ്യയില്‍ കര്‍ഷകരുടെ ഭൂമിയില്‍ അന്താരാഷ്ട്രാവിമാനത്താവളം നിര്‍മിച്ചു. എന്നാല്‍, കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കിയില്ല. രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് അയോധ്യയിലെ ഒരാളെപ്പോലും ക്ഷണിച്ചില്ല. അദാനിയും അംബാനിയും പങ്കെടുത്ത പ്രാണപ്രതിഷ്ഠയില്‍ ഒരു സാധാരണക്കാരനെപ്പോലും കണ്ടില്ല. അതൊക്കെയാണ് അയോധ്യയില്‍ ബിജെപി പരാജയപ്പെടാന്‍ കാരണം. അയോധ്യയില്‍ രാമക്ഷേത്രം ലക്ഷ്യമിട്ട് എല്‍കെ അദ്വാനി ആരംഭിച്ച മൂവ്‌മെന്റ് പരാജയപ്പെട്ടുവെന്നും രാഹുല്‍ പറഞ്ഞു.
RELATED STORIES
മാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT