Latest News

ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കിയേക്കില്ല

ടിഎംസി കാര്യമായ സാന്നിധ്യമല്ല എന്നതിനൊപ്പം നേതാക്കളെ അടര്‍ത്തിയെടുത്ത മമതയുടെ നടപടിയുമാണ് തീരുമാനത്തിന് കാരണമായത്

ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കിയേക്കില്ല
X

പനാജി: ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കിയേക്കില്ല.സംസ്ഥാനത്ത് ടിഎംസി കാര്യമായ സാന്നിധ്യമല്ല എന്നതിനൊപ്പം നേതാക്കളെ അടര്‍ത്തിയെടുത്ത മമതയുടെ നടപടിയുമാണ് തീരുമാനത്തിന് കാരണമായത്.

ഗോവയിലെ സാഹചര്യം സംബന്ധിച്ച് രാഹുല്‍ ഗാന്ധി പി ചിദംബരവും കെസി വേണുഗോപാലുമായും ചര്‍ച്ച നടത്തി.ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സൂചന നല്‍കിയിരുന്നു.

മന്ത്രിയും യുവമോര്‍ച്ചാ നേതാവുമടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കല്‍ ലോബോക്കും, യുവമോര്‍ച്ചാ ദേശീയ എക്‌സിക്യൂട്ടിവ് അംഗം ഗജാനന്‍ ടില്‍വേയും കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചത് ബിജെപിക്ക് വലിയ വെല്ലുവിളി ആയിരിക്കുകയാണ്.

ഗജാനന്‍ ടില്‍വെയെ കൂടാതെ സങ്കേത് പര്‍സേക്കര്‍, വിനയ് വൈംഗങ്കര്‍, ഓം ചോദങ്കര്‍, അമിത് നായിക്, സിയോണ്‍ ഡയസ്, ബേസില്‍ ബ്രാഗന്‍സ, നിലേഷ് ധര്‍ഗാല്‍ക്കര്‍, പ്രതീക് നായിക്, നിലകാന്ത് നായിക് എന്നീ പ്രമുഖ നേതാക്കളും ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തി.

എന്നാല്‍, ഗോവയില്‍ അധികാരം നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിക്കുമെന്നാണ് ഇന്നലെ പുറത്ത് വന്ന ടൈംസ് നൗ സര്‍വേ ഫലം പറയുന്നത്. എന്നാല്‍ ഗോവയില്‍ പ്രമോദ് സാവന്ത് നയിക്കുന്ന സര്‍ക്കാരിനെതിരേയുള്ള അഴിമതി ആരോപണങ്ങള്‍ ഫലത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്.




Next Story

RELATED STORIES

Share it