എകെജി സെന്ററിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ച് പോലിസ് തടഞ്ഞു; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം
എസ്എഫ്‌ഐ ആക്രമണത്തിനെതിരെ സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് -യൂത്ത് കോണ്‍ഗ്രസ് -കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു

തിരുവനന്തപുരം: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തത്തിനെതിരേ എകെജി സെന്ററിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ച് പോലിസ് തടഞ്ഞു. എകെജി സെന്ററിന് പോലിസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു.
കോണ്‍ഗ്രസ് അനുബന്ധ സംഘടനകള്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ മാര്‍ച്ച് നടത്തിയതിന് ശേഷമാണ് പ്രവര്‍ത്തകര്‍ എകെജി സെന്ററിലേക്ക് തിരിഞ്ഞത്.
എസ്എഫ്‌ഐ ആക്രമണത്തിനെതിരെ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് -യൂത്ത് കോണ്‍ഗ്രസ് -കെഎസ്‌യു പ്രവര്‍ത്തകര്‍ രംഗത്തെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിഷേധം പടരുകയാണ്.
വയനാട്ടില്‍ തുടങ്ങിയ പ്രതിഷേധം എല്ലാ ജില്ലകളിലേക്കും രാജ്യ തലസ്ഥാനത്തേക്കും വ്യാപിച്ചുകഴിഞ്ഞു. ദില്ലി എകെജി ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസാണ് മാര്‍ച്ച് നടത്തുന്നത്. എറണാകുളം ഡിസിസി ഓഫിസില്‍ നിന്ന് തുടങ്ങിയ കെഎസ്‌യു മാര്‍ച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റര്‍ കത്തിച്ചു. റോഡില്‍ ടയര്‍ കത്തിച്ചും ഇവിടെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
RELATED STORIES
കോഴിക്കോട് കൂടരഞ്ഞിയില് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
10 Jun 2023 2:57 PM GMTഉത്തര്പ്രദേശില് ബിജെപി നേതാവ് വീട്ടിനുള്ളില് വെടിയേറ്റു മരിച്ച...
10 Jun 2023 2:51 PM GMTമല്സ്യബന്ധനത്തിനിടെ യന്ത്രത്തകരാര്; താനൂരില് കടലില് കുടുങ്ങിയ...
10 Jun 2023 2:21 PM GMTവ്യാജ സര്ട്ടിഫിക്കറ്റ് വിവാദം: കെ വിദ്യയുടെ വീട്ടില് പരിശോധന;...
10 Jun 2023 1:56 PM GMTകേരളാ സര്വകലാശാലയിലെ 37 പേരുടെ ബിരുദസര്ട്ടിഫിക്കറ്റ് റദ്ദാക്കാന്...
10 Jun 2023 1:21 PM GMTകളിക്കുന്നതിനിടെ മരക്കൊമ്പ് വീണ് എട്ടുവയസ്സുകാരന് മരണപ്പെട്ടു
10 Jun 2023 1:11 PM GMT