Latest News

യുപിയില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് ഏഴ് സീറ്റുകള്‍ മാറ്റിവച്ച് കോണ്‍ഗ്രസ്

യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം മല്‍സരിക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഏഴ് മണ്ഡലങ്ങളില്‍ മല്‍സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയത്.

യുപിയില്‍ എസ്പി-ബിഎസ്പി സഖ്യത്തിന്  ഏഴ് സീറ്റുകള്‍ മാറ്റിവച്ച് കോണ്‍ഗ്രസ്
X

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിലെ പ്രമുഖര്‍ മല്‍സരിക്കുന്ന ഏഴു സീറ്റുകള്‍ ഒഴിച്ചിട്ട് കോണ്‍ഗ്രസ്. ഏഴു സീറ്റുകളില്‍ മല്‍സരിക്കുന്നില്ലെന്ന കാര്യം കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാറാണ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.

യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം മല്‍സരിക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഏഴ് മണ്ഡലങ്ങളില്‍ മല്‍സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതിലൂടെ മതേതര വോട്ടുകള്‍ ഭിന്നിക്കുമെന്നും അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം.

എസ്പി നേതാവ് മുലായം സിങിന്റെ മണ്ഡലമായ മെയിന്‍പുരി, എസ്പി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യയുടെ മണ്ഡലമായ കനൗജ്, എസ്പി നേതാവ് അക്ഷയ് യാദവിന്റെ മണ്ഡലമായ ഫിറോസാബാദ്, ബിഎസ്പി നേതാവ് മായാവതിയുടെ മണ്ഡലം, ആര്‍എല്‍ഡി നേതാവ് അജിത് സിങിന്റെ മണ്ഡലം എന്നീവിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കില്ല. ഇതോടൊപ്പം അഖിലേഷ് യാദവ് മത്സരിക്കാന്‍ സാധ്യതയുള്ള അസംഗഡ് മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് രാജ് ബബ്ബാര്‍ വ്യക്തമാക്കി.




Next Story

RELATED STORIES

Share it