Latest News

ദീപം തെളിയിക്കുന്നവര്‍ തന്നെയാണ് ഹിന്ദു-മുസ് ലിം വിഭജനത്തിന് ഉത്തരവാദികളെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്

ദീപം തെളിയിക്കുന്നവര്‍ തന്നെയാണ് ഹിന്ദു-മുസ് ലിം വിഭജനത്തിന് ഉത്തരവാദികളെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്
X

ന്യൂഡല്‍ഹി: അയോധ്യ ദീപോല്‍സവ് ആഘോഷങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. ദീപം തെളിയിക്കുന്നവര്‍ തന്നെയാണ് ഹിന്ദു-മുസ് ലിം വേര്‍തിരിവ് സൃഷ്ടിക്കുന്നതെന്നും ദലിതരെ അടിച്ചമര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

'സമൂഹത്തിലെ ഹിന്ദു-മുസ് ലിം വിഭജനത്തിന് വിളക്കുകള്‍ കൊളുത്തുന്നവരാണ് ഉത്തരവാദികള്‍. ദലിതരെ അടിച്ചമര്‍ത്തുന്നത് അവരാണ്. അവര്‍ വെറുപ്പിനെക്കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ. എത്ര വിളക്കുകള്‍ കത്തിച്ചിട്ടും കാര്യമില്ല. ദലിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങി നിരവധി രേഖകള്‍ ഇന്ത്യയില്‍ ഉണ്ട്. ഇവയിലും ശ്രദ്ധ കേന്ദ്രീകരിക്കണം,' ഉദിത് രാജ് പറഞ്ഞു.

ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയിലെ മലിനീകരണ തോത് സംബന്ധിച്ച ആശങ്കകളും അദ്ദേഹം പങ്കുവച്ചു. രാത്രി മുഴുവന്‍ ആളുകള്‍ പടക്കം പൊട്ടിച്ചു. ആരെങ്കിലും ഇതിനെ ചോദ്യം ചെയ്താല്‍ അവരെ ഹിന്ദു വിരുദ്ധരായി മുദ്രകുത്തുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ജീവന്‍ രക്ഷിക്കുന്നതിനെക്കുറിച്ചോ കാലാവസ്ഥയെക്കുറിച്ചോ നമ്മള്‍ സംസാരിച്ചാല്‍, നമ്മള്‍ എല്ലാത്തിനും പുറത്താകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it