Latest News

ചാനല്‍ ചര്‍ച്ചയ്ക്കിടെ ഹൃദയാഘാതം; കോണ്‍ഗ്രസ് ദേശീയ വക്താവ് അന്തരിച്ചു

ചാനല്‍ ചര്‍ച്ചയ്ക്കിടെ ഹൃദയാഘാതം; കോണ്‍ഗ്രസ് ദേശീയ വക്താവ് അന്തരിച്ചു
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി (50) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇന്നലെ വൈകിട്ട് വാര്‍ത്താ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. യുപി ഗാസിയാബാദിലെ വസതിയില്‍ നിന്ന് സമീപമുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുപിയില്‍ കോണ്‍ഗ്രസ് മാധ്യമ വിഭാഗത്തിന്റെ ചുമതലയും വഹിച്ചിരുന്നു. ആജ് തകിലെ ഇന്നലെ 5 മണി മുതല്‍ 6 മണിവരെയുള്ള ദംഗല്‍ എന്ന പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. രാജീവ് ത്യാഗിയുടെ മരണത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.




Next Story

RELATED STORIES

Share it