Latest News

വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് മരിച്ച നിലയില്‍; മരിച്ചത് പഞ്ചായത്തംഗം ജോസ് നെല്ലേടം

വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് മരിച്ച നിലയില്‍; മരിച്ചത് പഞ്ചായത്തംഗം ജോസ് നെല്ലേടം
X

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് പുല്‍പ്പള്ളി സ്‌ഫോടകവസ്തു കേസില്‍ ആരോപണവിധേയനാണ് അദ്ദേഹം. വീടിനുസമീപത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തങ്കച്ചന്റെ വീട്ടില്‍ നിന്ന് മദ്യവും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ജോസ് നെല്ലേടം ഉള്‍പ്പെടെയുള്ളവരാണെന്ന് തങ്കച്ചന്‍ ആരോപിച്ചിരുന്നു. പുല്‍പ്പള്ളി കേസില്‍ 17 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് തങ്കച്ചന്‍ ജയില്‍ മോചിതനായത്.കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം നടക്കവെയാണ് സംഭവം.

Next Story

RELATED STORIES

Share it