കെ റെയില്‍വിരുദ്ധ കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭം ഏഴിന്
സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി നിര്‍വഹിക്കും

തിരുവനന്തപുരം: ''കെറെയില്‍ വേണ്ട, കേരളം മതി''എന്ന മുദ്രാവാക്യമുയര്‍ത്തി കെപിസിസി ആഹ്വാനമനുസരിച്ച് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഈമാസം 7ന് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി റ്റിയു രാധകൃഷ്ണന്‍ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 11ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കലക്ട്രേറ്റുകളിലേക്കുമാണ് ജനകീയ പ്രക്ഷോഭം നടത്തുന്നത്. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി നിര്‍വഹിക്കും.
കൊല്ലം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കണ്ണൂര്‍ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, കോഴിക്കോട് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,തൃശ്ശൂര്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എറണാകുളം, ടി സിദ്ധിഖ് കാസര്‍ഗോഡ്, പാലക്കാട് മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍, കോട്ടയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വയനാട് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം,മലപ്പുറം രാജ്‌മോഹന്‍ ഉണ്ണിത്താന്‍,ആലപ്പുഴ അടൂര്‍ പ്രകാശ്,ഇടുക്കി ഡീന്‍ കുര്യാക്കോസ്, പത്തനംതിട്ട ആന്റോ ആന്റണി തുടങ്ങിയവര്‍ ജനകീയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് ജനപ്രതിനിധികള്‍, സമുന്നത നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT