Latest News

പ്രിയങ്കയ്‌ക്കെതിരേ വിമര്‍ശനം: അച്ചടക്ക വാള്‍ വീശി കോണ്‍ഗ്രസ്, യുപിയിലെ പത്ത് മുതിര്‍ന്ന നേതാക്കളെ പുറത്താക്കി

മുന്‍ എംഎല്‍എമാരും എംപിമാരും എഐസിസി അംഗങ്ങളും സംസ്ഥാന ഭാരവാഹികളും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടും.

പ്രിയങ്കയ്‌ക്കെതിരേ വിമര്‍ശനം: അച്ചടക്ക വാള്‍ വീശി കോണ്‍ഗ്രസ്, യുപിയിലെ പത്ത് മുതിര്‍ന്ന നേതാക്കളെ പുറത്താക്കി
X

ലക്‌നോ: പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും യുപിയുടെ ചുമതലക്കാരിയുമായ പ്രിയങ്ക ഗാന്ധി വദ്രയെ വിമര്‍ശിച്ച മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ അച്ചടക്ക വാള്‍ വീശി കോണ്‍ഗ്രസ്. അച്ചടക്ക രാഹിത്യം ആരോപിച്ച് പത്തു മുതിര്‍ന്ന നേതാക്കളെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്. മുന്‍ എംഎല്‍എമാരും എംപിമാരും എഐസിസി അംഗങ്ങളും സംസ്ഥാന ഭാരവാഹികളും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. മുന്‍ എംപി സന്തോഷ് സിങ്, എഐസിസി അംഗങ്ങളായ സിരാജ് മെഹെന്ദി, യുപി മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എസ് പി ഗോസ്വാമി എന്നിവര്‍ ആറു വര്‍ഷത്തേക്ക് പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

പുതുതായി രൂപീകരിച്ച പിസിസിക്കെതിരേ വിമര്‍ശനമുന്നയിച്ച നേതാക്കള്‍ക്കളില്‍ വിശദീകരണം തേടിയതിനു പിന്നാലെയാണ് പുറത്താക്കല്‍. പതിറ്റാണ്ടുകള്‍ പാര്‍ട്ടിക്കു വേണ്ടി സേവനമനുഷ്ഠിച്ചതിന് തങ്ങള്‍ക്ക് ലഭിക്കുന്നത് ഇതാണെന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു. പുറത്താക്കപ്പെട്ട നേതാക്കളെല്ലാം പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ ഇടപെടല്‍ തേടിയിരുന്നു. പാര്‍ട്ടിയെ സംബന്ധിച്ച ഒരു വിഷയത്തിലും പഴയ നേതാക്കളുടെ അഭിപ്രായം തേടിയില്ലെന്നും ഇവര്‍ ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it