Latest News

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു
X

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സായുധര്‍ വെടിയേറ്റ് മരിച്ചു. ഇന്ന് പുലര്‍ച്ചെ മുതലാണ് പുല്‍വാമ നഗരത്തില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. നഗരത്തില്‍ നടക്കുന്ന തിരച്ചിലിനിടയിലാണ് സായുധരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടങ്ങിയത്.

കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ജമ്മു കശ്മീര്‍ പോലിസ് ട്വീറ്റ് ചെയ്തു.

പ്രദേശത്ത് സായുധര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നശേഷമാണ് തിരച്ചില്‍ ആരംഭിച്ചത്. സായുധരാണ് ആദ്യം വെടിയുതിര്‍ത്തതെന്ന് പോലിസ് അവകാശപ്പെട്ടു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീര്‍ നിരവധി ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. കുല്‍ഗം ജില്ലയിലെ ദംജാന്‍ പ്രദേശത്ത് സുരക്ഷാസേന ഒരു ഐഇഡി കണ്ടെത്തി നിര്‍വീര്യമാക്കി. നേരത്തെ ഇതേ പ്രദേശത്തുനിന്ന് മറ്റൊരു ഐഇഡി കൂടി കണ്ടെത്തി നിര്‍വീര്യമാക്കിയിരുന്നു.


Next Story

RELATED STORIES

Share it