Latest News

ജെഎന്‍യുവില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്ക്‌

ജെഎന്‍യുവില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്ക്‌
X

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി കാംപസില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികില്‍സ തേടി. വിഷയത്തില്‍ സര്‍വകലാശാല അധികൃതരില്‍ നിന്ന് പ്രതികരണമുണ്ടായിട്ടില്ല.

വിദ്യാര്‍ഥികള്‍ വടികളുമായി ഓടുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ല. രണ്ട് വിദ്യാര്‍ഥികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. വിദ്യാര്‍ഥികളുടെ പരിക്ക് ഗുരുതരമല്ലെന്ന് പോലിസ് പറഞ്ഞു. രാഷ്ട്രീയ സംഘടനകള്‍ സംഘര്‍ഷത്തിന്റെ ഭാഗമല്ലെന്നും പോലിസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it