Latest News

എസ്ഡിപിഐ തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് വേലുശ്ശേരി അബ്ദുല്‍സലാം അന്തരിച്ചു

എസ്ഡിപിഐ തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് വേലുശ്ശേരി അബ്ദുല്‍സലാം അന്തരിച്ചു
X


തിരുവനന്തപുരം: എസ്ഡിപിഐ തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് വേലുശ്ശേരി അബ്ദുല്‍ സലാം(69) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ 3.30ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴചയായി കൊവിഡ് ബാധിതനായി ചികില്‍സയിലായിരുന്നു. തിരുവനന്തപുരം മണക്കാട് ജസ്‌ന മന്‍സിലിലായിരുന്നു താമസം.

കൊല്ലം അഞ്ചല്‍ വേലുശ്ശേരി കുടുംബാംഗമാണ്. തലസ്ഥാനത്തെ പൊതുപ്രവര്‍ത്തകനും വ്യാപാരിയുമായിരുന്നു വേലുശ്ശേരി അബ്ദുല്‍ സലാം. തസ്ഥാനത്തെ നിരവധി സാമൂഹ്യ-സാമുദായിക പ്രസ്ഥാനങ്ങളുടെ സാരഥ്യം വഹിച്ചിട്ടുണ്ട്. അഞ്ചല്‍ ഗ്രാമപഞ്ചാത്ത് പ്രസിഡന്റായിരുന്നു പിതാവ് വേലുശ്ശേരി അബ്ദുല്‍ ഖാദര്‍.

മാതാവ് ഖദീജ ബീവി. മക്കള്‍: ജസ്‌ന, ജസി. മരുമക്കള്‍: അബ്ദുല്‍ കലാം(ദുബായ്), സുധീര്‍(ബാങ്ക് മാനേജര്‍-എറണാകുളം)

സഹോദരങ്ങള്‍: ഫാത്വിമ ബീവി, ഐഷാബീവി(പരേത), ലൈലാ ബീവി, അസുമാ ബീവി, അനീസ ബീവി, മുഹമ്മദ് ബഷീര്‍(പരേതന്‍), ഫസലുദ്ദീന്‍, താജുദ്ദീന്‍, ഹസീന ബീവി.

Next Story

RELATED STORIES

Share it