Latest News

ചെങ്ങറ ഭൂസമരനായകന്‍ ളാഹ ഗോപാലന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

അനധികൃത കൈയേറ്റ ഭൂമിയില്‍ കുടില്‍ കെട്ടി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ജീവന്മരണ പോരാട്ടം കേരള ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയായിരുന്നു. അത് ഭൂമിയില്ലാത്തവന്റെ അവകാശ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജ സ്രോതസ്സായി മാറി.

ചെങ്ങറ ഭൂസമരനായകന്‍ ളാഹ ഗോപാലന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു
X

തിരുവനന്തപുരം: ചെങ്ങറ ഭൂമസര നായകന്‍ ളാഹ ഗോപാലന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെ ഭൂമി പ്രശ്‌നം സാമൂഹിക വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ ളാഹ ഗോപാലന്റെ പങ്ക് നിസ്തുലമാണ്. അനധികൃത കൈയേറ്റ ഭൂമിയില്‍ കുടില്‍ കെട്ടി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ജീവന്മരണ പോരാട്ടം കേരള ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയായിരുന്നു. അത് ഭൂമിയില്ലാത്തവന്റെ അവകാശ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജ സ്രോതസ്സായി മാറി. ഭൂ പരിഷ്‌കരണത്തിലൂടെ കോളനിവല്‍ക്കരിക്കപ്പെട്ട അടിസ്ഥാന ജനതയുടെ മുന്നേറ്റങ്ങള്‍ക്ക് എന്നും ശക്തി പകരുന്നതാണ് അദ്ദേഹത്തിന്റെ സ്മരണകള്‍. ളാഹ ഗോപാലന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവരുടെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കു ചേരുന്നതായും മജീദ് ഫൈസി അനുശോചനക്കുറുപ്പില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it