Latest News

ട്രയിന്‍ സര്‍വീസ് നാളെ മുതല്‍; സൗജന്യയാത്ര വിദ്യാര്‍ത്ഥികള്‍ക്കും ചില രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മാത്രം

ട്രയിന്‍ സര്‍വീസ് നാളെ മുതല്‍; സൗജന്യയാത്ര വിദ്യാര്‍ത്ഥികള്‍ക്കും ചില രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മാത്രം
X

ന്യൂഡല്‍ഹി: നാളെ മുതല്‍ ആരംഭിക്കുന്ന ട്രയിന്‍ സര്‍വ്വീസില്‍ ചില വിഭാഗങ്ങള്‍ ഒഴിച്ച് മറ്റെല്ലാ സൗജന്യ യാത്രകളും റദ്ദാക്കി. വിദ്യാര്‍ത്ഥികള്‍, 11 തരം രോഗികള്‍, 4 വിഭാഗത്തില്‍ പെട്ട ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മാത്രമേ സൗജന്യ യാത്ര അനുവദിക്കൂവെന്ന് റയില്‍വേ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നതിനാണ് ഇതെന്ന് റെയില്‍വേ വിശദീകരിക്കുന്നു.

''ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ജനങ്ങളുടെ അനാവശ്യയാത്ര ഒഴിവാക്കുന്നതിനുവേണ്ടി ചില പ്രത്യേക വിഭാഗങ്ങള്‍ക്കുമാത്രമേ സൗജന്യയാത്ര അനുവദിക്കേണ്ടതുള്ളൂവെന്ന് റയില്‍വേ തീരുമാനിച്ചു. വിദ്യാര്‍ത്ഥികള്‍, നാല് വിഭാഗത്തില്‍ പെടുന്ന ഭിന്നശേഷിക്കാര്‍, 11 വിഭാഗം രോഗികള്‍ എന്നിവര്‍ക്കാണ് സൗജന്യം നല്‍കുക''-റയില്‍ മന്ത്രാലയം അറിയിച്ചു.

മെയ് 12 മുതലാണ് റെയില്‍വേ പാസഞ്ചര്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. 15 സര്‍വ്വീസുകളാണ് ആരംഭിക്കുന്നത്. അഗര്‍ത്തല, ഹൗറ, ബിലാസ്പൂര്‍, മുംബൈ, അഹ്മദാബാദ്, ജമ്മു കശ്മീര്‍, തിരുവനന്തപുരം, മുംബൈ, അഹമ്മദാബാദ്, ജമ്മു താവി തുടങ്ങിയ നഗരങ്ങളിലേക്കാണ് ട്രയിനുകള്‍ സര്‍വ്വീസ് നടത്തുക. റയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് വില്‍പ്പന ഉണ്ടാവില്ല, ഓണ്‍ലൈന്‍ സംവിധാനത്തില്‍ മാത്രമേ നല്‍കുകയുള്ളൂ.

Next Story

RELATED STORIES

Share it