Latest News

നിയമവ്യവസ്ഥ സമ്പൂര്‍ണ പരാജയം; ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിനെതിരേ മുന്‍ കേന്ദ്ര സര്‍വീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മ

നിയമവ്യവസ്ഥ സമ്പൂര്‍ണ പരാജയം; ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിനെതിരേ മുന്‍ കേന്ദ്ര സര്‍വീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മ
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സ്ഥിതിഗതികള്‍ അപകടകരമാണെന്നും നിയമസംവിധനത്തിന്റെയും വ്യവസ്ഥയുടെയും സമ്പൂര്‍ണ പരാജയമാണ് സംസ്ഥാനത്തെന്നും മുന്‍ കേന്ദ്ര സര്‍വീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ കോണ്‍സ്റ്റിറ്റിയൂഷണല്‍ കണ്‍ടക്റ്റ് ഗ്രൂപ്പ്. യുപിയിലെ നിയമസംവിധാനത്തിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയും വേദനയും രേഖപ്പെടുത്തിക്കൊണ്ട് മുന്‍ ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാരിനും യുപി സര്‍ക്കാരിനും കത്തയച്ചിട്ടുണ്ട്.

''യുപിയിലെ നിലവിലുള്ള സര്‍ക്കാര്‍ ഓരോ ദിവസം കഴിയും തോറും ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളില്‍ നിന്ന് ബഹുദൂരം പിന്നോട്ട് പോവുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റ് സംവിധാനവും പോലിസും അധികാര സംവിധാനവും എല്ലാം തര്‍ന്നുകഴിഞ്ഞു. വിസമ്മതങ്ങളെ തടവ് ശിക്ഷകള്‍ക്കൊണ്ടും കുറ്റകൃത്യമാക്കിയും അടിച്ചമര്‍ത്തുന്നത് സ്ഥിരം കാഴ്ചയായി. ജനകീയമായ പ്രതിഷേധങ്ങളെപ്പോലും ഇത്തരം ഉപാധികള്‍ ഉപയോഗിച്ച് തകര്‍ക്കുന്നു''. ''ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് മുസ് ലിംകളെയും ദലിതരെയും വിയോജിപ്പുള്ളവരെയും നിശ്ശബ്ദരാക്കുന്നു. പശുക്കടത്തോ, ഗോവധമോ സിഎഎക്കെതിരേയുള്ള പ്രതിഷേധമോ പോലിസിനെതിരേയുള്ള ആക്രമണമോ ദേശദ്രോഹത്തിന്റെ പരിധിയില്‍ വരുന്നതല്ല. നിയമത്തിന്റെ ഇത്തരം ദുരുപയോഗങ്ങള്‍ അവസാനിപ്പിക്കണം''- കത്തില്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ നിന്നുളള മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ കേസ് അനാവശ്യമായി ഊതിപ്പെരുപ്പിച്ചതാണെന്നും അദ്ദേഹം ഇപ്പോള്‍ത്തന്നെ 200 ദിവസത്തിലേറെയായി തടവറയില്‍ കഴിഞ്ഞുവെന്നും ചൂണ്ടിക്കാട്ടുന്നു. മുസ് ലിംകള്‍ക്കെതിരേയുള്ള പ്രതികാര നടപടികള്‍, കൊവിഡ് വ്യാപനവും മരണങ്ങളും ബാരബാങ്കിയിലെ പള്ളി പൊളിച്ചത് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും സൂചനയുണ്ട്.

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ഓഫിസര്‍മാരും മുന്‍ ജഡ്ജിമാരും സര്‍വകലാശാല പ്രഫസര്‍മാരും ഉള്‍പ്പെടുന്ന 87 പേരാണ് ഒപ്പുവച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it