Latest News

തൊഴില്‍ നികുതി വിവരങ്ങള്‍ സൂക്ഷിക്കാത്ത കിഴക്കമ്പലം പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി

തൊഴില്‍ നികുതി വിവരങ്ങള്‍ സൂക്ഷിക്കാത്ത കിഴക്കമ്പലം പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി
X

എറണാകുളം: കിഴക്കമ്പലം പഞ്ചായത്തില്‍ തൊഴില്‍ നികുതി സംബന്ധിച്ച് രേഖകള്‍ സൂക്ഷിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഏറണാകുളം ജില്ലാ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി. ട്വന്റി- ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ തൊഴില്‍നികുതി സംബന്ധിച്ച് രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട ഉദ്യോസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ടുള്ള പരാതി സമര്‍പ്പിച്ചതെന്ന് വിവരവകാശ പ്രവര്‍ത്തകന്‍ കൃഷ്ണന്‍ എരഞ്ഞിക്കല്‍ പറഞ്ഞു.

നിരവധി വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ കമ്പനികള്‍ അര്‍ദ്ധ വാര്‍ഷിക ടോണോവറിന്റെ നിശ്ചിത ശതമാനം തൊഴില്‍കരമായി അടക്കേണ്ടതാണ്.

1996ലെ കേരള പഞ്ചായത്തിരാജ് നികുതി നിര്‍ണയവും ഈടാക്കലും അപ്പീലും ചട്ടങ്ങളിലെല്ലാം ചട്ടപ്രകാരമുള്ള നടപ്പടിക്രമങ്ങളൂം പാലിക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കമ്പനി ഉടമയുമാണ്. എന്നാല്‍ വിവരങ്ങള്‍ സൂക്ഷിക്കപ്പെട്ടിട്ടില്ല എന്നത് സാമ്പത്തിക ക്രമക്കേടിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കിഴക്കമ്പലം പഞ്ചായത്തിന് ലഭിക്കേണ്ട തൊഴില്‍നികുതിയില്‍ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപ്പടി സ്വീകരിക്കണമെന്നാണ് ഡപ്യൂട്ടി ഡയറക്ടറോട് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തുടര്‍നടപടി വൈകിയാല്‍ സംസ്ഥാന ഓംബുട്‌സ്മാനെ സമീപിച്ച് ഡി ഡി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി സമര്‍പ്പിക്കുമെന്ന് കൃഷ്ണന്‍ എരഞ്ഞിക്കല്‍ അറിയിച്ചു.

Next Story

RELATED STORIES

Share it