Latest News

ബസില്‍ കയറ്റുന്നില്ലെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനികള്‍

ബസില്‍ കയറ്റുന്നില്ലെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനികള്‍
X

അരീക്കോട്: ബസില്‍ കയറ്റുന്നില്ലെന്ന പരാതിയുമായി വിദ്യാര്‍ഥിനികള്‍ അരീക്കോട് പോലിസ് സ്‌റ്റേഷനില്‍ എത്തി. എടവണ്ണ നിലമ്പൂര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ അരീക്കോട് ബസ് സ്റ്റാന്റില്‍ വിദ്യാര്‍ഥിനികളെ ലൈനായി നിര്‍ത്തിയ ശേഷം അഞ്ചില്‍ താഴെ കുട്ടികളെ കയറ്റി വാതില്‍ അടക്കുന്നതായി പരാതി. കുട്ടികള്‍ സ്ഥിരമായി വൈകി എത്തുന്നത് വീട്ടില്‍ ശകാരത്തിന് കാരണമാകുന്നതായും അതിന് പരിഹാരം ആവശ്യപ്പെട്ടുമാണ് അരീക്കോട് ഓറിയന്റല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ പരാതിയുമായി സ്‌റ്റേഷന്‍ ഓഫിസര്‍ ലൈജുമോനെ സമീപ്പിച്ചത്.

സ്‌കൂള്‍ തുറന്നതു മുതല്‍ ലൈനില്‍ നിര്‍ത്തി കയറ്റാതെ പോവുകയാണെന്ന പരാതിയാണ് വാക്കാലൂര്‍, വടശേരി ഭാഗങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥിനികള്‍ ഉന്നയിച്ചത്. തൊട്ടടുത്ത ബസും ഇത് ആവര്‍ത്തിക്കുന്നുണ്ട്. ബസ് ലഭിക്കാത്തത് കാരണം രക്ഷിതാക്കള്‍ തേടിയെത്തിയാണ് വിദ്യാര്‍ത്ഥിനികളെ കൊണ്ടുപോകാറുള്ളത്. ആണ്‍കുട്ടികള്‍ ലിഫ്റ്റായും മറ്റുമാര്‍ഗത്തിലൂടെയും പോകുമ്പോള്‍ പെണ്‍കുട്ടികള്‍ ഇവിടെ കുടുങ്ങിപ്പോവുകയാണ്.

സ്‌കൂള്‍ സമയത്ത് സ്റ്റാന്റില്‍ പ്രത്യേകം പോലിസ്‌കാരനെ നിയമിച്ച് വിദ്യാര്‍ഥികളുടെ യാത്ര പ്രശ്‌നം പരിഹരിക്കുമെന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ ലൈജുമോന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it