Latest News

നടുവേദനയ്ക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചെന്ന് ആരോപണം; ആലുവ രാജഗിരി ആശുപത്രിയ്‌ക്കെതിരേ പരാതി

നടുവേദനയ്ക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചെന്ന് ആരോപണം; ആലുവ രാജഗിരി ആശുപത്രിയ്‌ക്കെതിരേ പരാതി
X

ആലുവ: നടുവേദനയ്ക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചെന്ന് പരാതി. യാണ് ഗുരുതര പരാതി. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ബിജു (54) ആണ് മരിച്ചത്, ആന്തരിക രക്തസ്രാവം മൂലമായിരുന്നു മരണം. ബിജുവിന്റെ സഹോദരന്‍ ബിനുവിന്റെ പരാതിയ്ല്‍ പോലിസ് കേസെടുത്തു.

കഴിഞ്ഞ മാസം 25ന് ആയിരുന്നു ബിജു നടുവേദനയുമായി ആശുപത്രിയിലെത്തുന്നത്. ശസ്ത്രക്രിയക്ക് ശേഷം ഇയാളുടെ വയര്‍ വീര്‍ക്കുകയും നില വഷളാകുകയുമായിരുന്നു.

വാര്‍ഡിലേക്കു മാറ്റിയ ബിജു കുഴഞ്ഞുവീണു. ബി പി കുറഞ്ഞതാകാം വീഴ്ചക്കു കാരണമെന്ന് ആദ്യം ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ പിന്നീട് നടന്ന പരിശോധനയിലാണ് ആന്തരിക രക്തസ്രാവം കണ്ടെത്തിയത്. ശേഷം വെന്റിലേറ്ററിലേക്ക് മാറ്റി. 28ാം തീയതി മറ്റൊരു ശസ്ത്രക്രിയ നടത്തുകയും ചെയ്തു. എന്നാല്‍, വൃക്കകളുടെ പ്രവര്‍ത്തനം മോശമായി. തുടര്‍ന്ന് ഡയാലിസിസ് ആരംഭിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it