Latest News

പരാതിക്കാരിയെ അധിക്ഷേപിച്ചു; ഫെന്നി നൈനാനെതിരെ കേസെടുത്തു

പരാതിക്കാരിയെ അധിക്ഷേപിച്ചു; ഫെന്നി നൈനാനെതിരെ കേസെടുത്തു
X

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാല്‍സംഗ പരാതിയില്‍ പരാതിക്കാരിയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാവും രാഹുലിന്റെ സുഹൃത്തുമായ ഫെന്നി നൈനാനെതിരേ കേസ്. രാഹുലിനെതിരേ പരാതി നല്‍കിയ അതിജീവിതയെ സൈബര്‍ ഇടത്തില്‍ അധിക്ഷേപിച്ചതിലാണ് സൈബര്‍ പോലിസ് കേസെടുത്തത്. പരാതിക്കാരിയെ അധിക്ഷേപിക്കാനെന്ന ഉദ്ദേശത്തോടെ ചാറ്റ് ഉള്‍പ്പെടെ പരസ്യമാക്കിയതിലാണ് നടപടി. പരാതിക്കാരിയുമായുള്ള വാട്സാപ്പ് ചാറ്റെന്ന പേരില്‍ സ്‌ക്രീന്‍ ഷോട്ടുകളും ഫെന്നി നൈനാന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.

രാഹുലിനെ സ്വകാര്യമായി കാണണമെന്ന് രണ്ടുമാസം മുന്‍പും യുവതി ആവശ്യപ്പെട്ടു. ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്വകാര്യമായി കാണണമെന്ന് പറഞ്ഞു. രാത്രിയായാലും കുഴപ്പമില്ലെന്ന് അറിയിച്ചുവെന്നാണ് ഫെന്നി നൈനാന്‍ അവകാശപ്പെട്ടത്. പാലക്കാട് ഓഫീസില്‍ ചെന്നാല്‍ കാണാമെന്ന് പറഞ്ഞപ്പോള്‍ അത് പോര സ്വകാര്യത വേണമെന്നും ഓഫീസില്‍ എപ്പോഴും പാര്‍ട്ടിക്കാരും സ്റ്റാഫുമൊക്കെ ആയതുകൊണ്ട് സ്വകാര്യത ലഭിക്കില്ലെന്നും അവര്‍ പറഞ്ഞതായി ഫെന്നി നൈനാന്‍ പറഞ്ഞു.

രാഹുല്‍ എംഎല്‍എയുടെ ഫ്ലാറ്റില്‍ കാണാമെന്നും മൂന്ന് നാല് മണിക്കൂറെങ്കിലും സമയം വേണമെന്നും പരാതിക്കാരി തന്നോട് പറഞ്ഞു. ഫ്ലാറ്റില്‍ രാത്രിയാണെങ്കിലും കണ്ടാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. ഫ്ലാറ്റില്‍ അസൗകര്യമാണെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ ഒരു ഡ്രൈവ് പോകണമെന്നും എംഎല്‍എ ബോര്‍ഡു വച്ച വണ്ടി വേണ്ട അവര്‍ വരുന്ന വണ്ടി മതിയെന്നും അവര്‍ എന്നോട് പറഞ്ഞെന്നും ഫെനി നൈനാന്‍ പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാല്‍സംഗം ചെയ്തുവെന്ന വിവരം തനിക്ക് അതിശയമായി തോന്നിയെന്നാണ് ഇന്നലെ ഫെന്നി ഫേസ്ബുക്കില്‍ കുറിച്ചത്. 2024ല്‍ മൂന്ന് മണിക്കൂര്‍ ബലാല്‍സംഗം ചെയ്തയാളെ 2025 ഒക്ടോബറില്‍ അതേ മൂന്നു മണിക്കൂര്‍ ഒറ്റയ്ക്ക് കാണണമെന്ന് പറയുന്നതിന്റെ ലോജിക് എന്താണെന്നും ഫെന്നി നൈനാന്‍ ചോദിച്ചു.

Next Story

RELATED STORIES

Share it