കീഴടങ്ങിയ മാവോവാദിക്ക് വീടും തൊഴിലും സ്‌റ്റെപ്പെന്റും നല്‍കാന്‍ ശുപാര്‍ശ
സംസ്ഥാന സര്‍ക്കാര്‍ 2018ല്‍ പുറപ്പെടുവിച്ച പാക്കേജിന്റെ അടിസ്ഥാനത്തിലാണിത്. ഇതനുസരിച്ച് സായുധ സമരം ഉപേക്ഷിച്ച് മുഖ്യധാരയിലേയ്ക്ക് വരുന്ന മാവോവാദികള്‍ ഉള്‍പ്പെട്ട കേസുകളില്‍ ഉദാരമായ സമീപനം സ്വീകരിക്കും.

തിരുവനന്തപുരം: വയനാട്ടില്‍ കഴിഞ്ഞമാസം കീഴടങ്ങിയ മാവോവാദി ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്‌റ്റെപ്പെന്റും മറ്റ് ജീവനോപാധികളും നല്‍കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ സമിതി ശുപാര്‍ശ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ 2018 ല്‍ പുറപ്പെടുവിച്ച പാക്കേജിന്റെ അടിസ്ഥാനത്തിലാണിത്.
ഇതനുസരിച്ച് സായുധ സമരം ഉപേക്ഷിച്ച് മുഖ്യധാരയിലേയ്ക്ക് വരുന്ന മാവോവാദികള്‍ ഉള്‍പ്പെട്ട കേസുകളില്‍ ഉദാരമായ സമീപനം സ്വീകരിക്കും. വയനാട് ജില്ലയിലെ കാടുകളില്‍ പ്രവര്‍ത്തിക്കുന്ന മാവോവാദി സംഘാംഗങ്ങള്‍ സായുധസമരത്തിന്റെ പാത ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് തിരിച്ചുവരണമെന്ന് വയനാട് ജില്ലാ പോലിസ് മേധാവി അരവിന്ദ് സുകുമാര്‍ അഭ്യര്‍ത്ഥിച്ചു.
താല്‍പര്യമുള്ള മാവോവാദികള്‍ക്ക് ജില്ലാ പോലിസ് മേധാവിയേയോ ഏതെങ്കിലും സര്‍ക്കാര്‍ ഓഫിസുകളേയോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളേയോ ബന്ധപ്പെടാം. ഇങ്ങനെ തിരിച്ചെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേറ്റ് പോലിസ് മീഡിയ സെന്ററാണ് ഇതുസംബന്ധിച്ച് വാര്‍ത്താക്കുറുപ്പ് ഇറക്കിയത്.
RELATED STORIES
സോഷ്യല്‍ ഫോറം ഐസിബിഎഫ് ഇന്‍ഷൂറന്‍സ് ഡ്രൈവ് സംഘടിപ്പിച്ചു; ഗോള്‍ഡ്...
19 May 2022 10:51 AM GMTതിരുവനന്തപുരം ചെറിയതുറ സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു
19 May 2022 6:33 AM GMTഅടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് ധരിക്കേണ്ടതില്ല; ഖത്തറില്‍ മെയ് 21...
19 May 2022 1:39 AM GMTഒമാനില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു; ആളപായമില്ല
18 May 2022 6:56 PM GMTകണ്ണൂര്‍ സ്വദേശി ദുബയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു
18 May 2022 5:37 PM GMTബഹ്റൈനില്‍ ലയണ്‍സ് ക്ലബ്ബ് രൂപീകരിച്ചു
18 May 2022 8:57 AM GMT