Latest News

വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലിസ് ജാഗ്രത പാലിക്കണം; മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ തടയണമെന്നും ഡിജിപി

മയക്കുമരുന്നിന്റെ വിതരണവും കടത്തും തടയാന്‍ പോലിസ് ജാഗ്രത പുലര്‍ത്തണം

വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലിസ് ജാഗ്രത പാലിക്കണം; മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ തടയണമെന്നും ഡിജിപി
X

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലിസ് തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പോലിസ് മേധാവി അനില്‍കാന്ത്. മതസ്പര്‍ദ്ധയും സാമുദായിക സംഘര്‍ഷവും വളര്‍ത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണം. ഇത്തരത്തില്‍ സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പോലിസ് ആസ്ഥാനത്ത് നടന്ന ക്രൈം റിവ്യൂ മീറ്റിങില്‍ അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ജനുവരി മുതല്‍ മൂന്നുമാസത്തെ വിവിധ കേസുകളുടെ അന്വേഷണ പുരോഗതി ക്രൈംറിവ്യൂ മീറ്റിങില്‍ അനില്‍കാന്ത് വിലയിരുത്തി. ഗുണ്ടകളെ അമര്‍ച്ച ചെയ്യാനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും രൂപീകരിച്ച പ്രത്യേക സംഘങ്ങളുടെ പ്രവര്‍ത്തനത്തെത്തുടര്‍ന്ന് നിരവധി ഗുണ്ടകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ജില്ലാതലത്തിലെ സംഘത്തിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. മയക്കുമരുന്നിന്റെ വിതരണവും കടത്തും തടയാന്‍ പോലിസ് നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും ഡിജിപി പറഞ്ഞു.

അതോടൊപ്പം സംസ്ഥാനത്തെ ഗുണ്ടാബന്ധമുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന് ഡിജിപി പറഞ്ഞു. ഗുണ്ടാസംഘങ്ങളെ പിടികൂടി ചോദ്യം ചെയ്യുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ക്കുള്ള ഗുണ്ടാബന്ധം വ്യക്തമാകുന്നുണ്ടെന്നും ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഡിജിപി മുന്നറിയിപ്പ് നല്‍കി. എസ്പിമാര്‍ മുതല്‍ എഡിജിപിമാര്‍ വരെയുള്ള പോലിസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it