Latest News

പക്ഷികളുടെ പറുദീസയായി കൊളംബിയ; 1963 ഇനങ്ങളുമായി ലോകത്ത് ഒന്നാമത്

ലോകമെമ്പാടുമുള്ള പക്ഷി വൈവിധ്യത്തിന്റെ 20% ആണ് കൊളംബിയയില്‍ മാത്രമുള്ളത്.

പക്ഷികളുടെ പറുദീസയായി കൊളംബിയ; 1963 ഇനങ്ങളുമായി ലോകത്ത് ഒന്നാമത്
X
ബൊഗോട്ട: പക്ഷികളുടെ ലോക തലസ്ഥാനം ഏതെന്നു ചോദിച്ചാല്‍ കൊളംബിയ എന്നാണ് അതിന്റെ ഉത്തരം. പനാമ കടലിന്റെ തീരത്തായുള്ള ഈ ലാറ്റിനമേരിക്കന്‍ രാജ്യത്ത് 1963 ഇനം പക്ഷികളാണ് ഉള്ളത്. ഇവയില്‍ പലതും കൊളംബിയയില്‍ മാത്രം കാണപ്പെടുന്നതുമാണ്.






ലോകമെമ്പാടുമുള്ള പക്ഷി വൈവിധ്യത്തിന്റെ 20% ആണ് കൊളംബിയയില്‍ മാത്രമുള്ളത്. കൂടാതെ, അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന 355 ഇനങ്ങളില്‍ 165 ഇനങ്ങളുള്ള ഹമ്മിംഗ്‌ബേര്‍ഡിന്റെ ഏറ്റവും വലിയ വൈവിധ്യമുണ്ട്. പക്ഷി നിരീക്ഷകരുടെ പ്രിയപ്പെട്ട സ്ഥലമായി കൊളംബിയ മാറുകയാണ്.





റെഡ് ഹെഡ്ഡെഡ് ബാര്‍ബറ്റ്, ആന്‍ഡെന്‍ കോക്ക് ഓഫ് ദ റോക്ക്, മള്‍ട്ടി കളേര്ഡ് ടാങ്ഗര്‍ തുടങ്ങി വര്‍ണ്ണ മനോഹാരിതയുള്ള നിരവധി അപൂര്‍വ്വ ഇനം പക്ഷികള്‍ കൊളംബിയയിലുണ്ട്. വേഴാമ്പലുകളുടെയും തത്തകളുടെയും ലോകത്തെവിടെയും കാണപ്പെടാത്ത ഇനങ്ങളും കരുവികളുടെ നൂറോളം വൈവിധ്യങ്ങളും കൊളംബയിയുടെ മാത്രം പ്രത്യേകതയാണ്. പക്ഷികളുടെ ഇനങ്ങളില്‍ ലോകത്ത് പത്താമതാണ് ഇന്ത്യയുടെ സ്ഥാനം.







Next Story

RELATED STORIES

Share it