Big stories

കോയമ്പത്തൂര്‍ സിലിണ്ടര്‍ സ്‌ഫോടനം: എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

കോയമ്പത്തൂര്‍ സിലിണ്ടര്‍ സ്‌ഫോടനം: എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ സിലിണ്ടറിലെ ഗ്യാസ് ചോര്‍ന്ന് സ്‌ഫോടനം നടന്നതിനെക്കുറിച്ച് എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഒക്ടോബര്‍ 23ന് നടന്ന പൊട്ടിത്തെറിയെക്കുറിച്ചാണ് എന്‍ഐഎ അന്വേഷിക്കുക. എല്‍പിജി സിലിണ്ടര്‍ സ്‌ഫോടനത്തില്‍ അന്താരാഷ്ട്ര ബന്ധം അന്വേഷിക്കാനാണ് നിര്‍ദേശം.

സിലിണ്ടര്‍ സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി സ്റ്റാലിനും ശുപാര്‍ശ ചെയ്തിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്.

സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസ് താമസിയാതെ എന്‍ഐഎക്ക് കൈമാറുമെന്ന് സംസ്ഥാന സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനം അന്വേഷിക്കാനുള്ള നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള കത്ത് സ്റ്റാലിന്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കഴിഞ്ഞ ദിവസത്തെ യോഗത്തിലാണ് എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.

ഇതുവരെ ഈ സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. എല്ലാവര്‍ക്കുമെതിരേ യുഎപിഎ ചുമത്തി.

ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനത്തില്‍ മരിച്ച ജമൂഷ മുബിന്റെ സുഹൃത്തുക്കളാണ് അറസ്റ്റിലായവര്‍.

മാരുതി 800 കാറിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.

Next Story

RELATED STORIES

Share it