Latest News

സ്‌കൂളിലേക്ക് പോകവെ ദേഹത്തേക്ക് തെങ്ങ് വീണു; നാല് കുട്ടികള്‍ക്ക് പരിക്ക്

സ്‌കൂളിലേക്ക് പോകവെ ദേഹത്തേക്ക് തെങ്ങ് വീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
X

കോഴിക്കോട്: തെങ്ങ് ദേഹത്ത് വീണ് നാല് കുട്ടികള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് വടകരയിലാണ് സംഭവം. രാവിലെ പുതിയാപ്പില്‍ നിന്ന് സ്‌കൂളിലേക്ക് പോവുകയായിരുന്ന കുട്ടികളുടെ ദേഹത്താണ് തെങ്ങ് വീണത്. 10ാം ക്ലാസ് വിദ്യാര്‍ഥിനികള്‍ക്കാണ് പരിക്കേറ്റത്. രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശക്തമായ കാറ്റിലും മഴയിലും തെങ്ങ് ഒടിഞ്ഞ് കുട്ടികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍തന്നെ നാട്ടുകാര്‍ ഓടിയെത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ട് കുട്ടികളെ കൂടുതല്‍ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Next Story

RELATED STORIES

Share it